Connect with us

India

സുപ്രീംകോടതി കേസ് വിവരങ്ങൾ ഇനി വാട്സ്ആപ്പിലും

Published

on

Share our post

ന്യൂഡൽഹി: സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന കേസുകളുടെ വിവരങ്ങൾ ഇനിമുതൽ അഭിഭാഷകരെ വാട്സ്ആപ് മുഖേന അറിയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ഡിജിറ്റൽവത്കരണത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.വാട്സ്ആപ് മെസേജിങ് സേവനം സുപ്രീംകോടതിയുടെ ഐ.ടി സേവനവുമായി ബന്ധിപ്പിക്കുകയാണ്. ഓരോ ദിവസവും കോടതി പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റ്, ഉത്തരവുകൾ, വിധിന്യായങ്ങൾ എന്നിവ സംബന്ധിച്ച് വാട്സ് ആപ്പിലൂടെ അറിയാൻ കഴിയും. സുപ്രീംകോടതിയുടെ 8767687676 എന്ന വാട്സ്ആപ് നമ്പറും അദ്ദേഹം പരസ്യപ്പെടുത്തി.

ഈ നമ്പറിൽ സന്ദേശമോ കാളുകളോ സ്വീകരിക്കില്ല. വിദൂരങ്ങളിലുള്ള ജനങ്ങൾക്കുപോലും വാട്സ്ആപ് വഴി കേസുകൾ സംബന്ധിച്ച വിവരം അറിയാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു


Share our post

India

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Published

on

Share our post

ന്യൂഡൽഹി: പത്ത്, 12 ക്ലാസുകളിലേക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ഒരു വിഷയത്തിലും പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് രണ്ട് വിഷയത്തിലും ഇംപ്രൂവ്‌മെന്റ് നടത്താനാകും.

മൂന്ന് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ കഴിയും. രണ്ട് വിഷയങ്ങള്‍ വിജയിക്കാന്‍ കഴിയാത്ത പത്താം ക്ലാസുകാര്‍, ഒരു വിഷയത്തില്‍ വിജയിക്കാന്‍ കഴിയാതെ 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാം. ഇംപ്രൂവ്‌മെന്റ് വേണമെന്ന് ആവശ്യമുള്ള പത്ത്, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം രണ്ട്, ഒന്ന് വിഷയങ്ങളില്‍ പരീക്ഷയെഴുതാം. 


Share our post
Continue Reading

India

രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് എക്സ്

Published

on

Share our post

ന്യൂഡൽഹി: കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്യൽ, അനുവാദമില്ലാതെ ന​ഗ്നത പ്രദർശിപ്പിക്കൽ എന്നിവ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് സമൂഹമാധ്യമമായ എക്സ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 1303 ഇന്ത്യൻ അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിൽ 1,85,544 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്.

നിശ്ചിത ഇടവേളകളിൽ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ എക്സ് പുറത്തിറക്കുന്ന വിവരങ്ങളിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിൽ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് എക്‌സിന് ലഭിച്ചത്.

അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നും 118 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിന്നും നാല് അക്കൗണ്ടുകൾ പുനസ്ഥാപിച്ചതായാണ് റിപ്പോർട്ട്.

ഫെബ്രുവരി 26 മുതൽ മാർച്ച് 25 വരെയുള്ള കാലയളവിൽ 212627 അക്കൗണ്ടുകളാണ് എക്‌സ് നിരോധിച്ചത്.


Share our post
Continue Reading

India

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

Published

on

Share our post

ദില്ലി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രീംകോടതിയിൽ ഹ‍ർജി നൽകിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.


Share our post
Continue Reading

India8 hours ago

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Kerala9 hours ago

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Kerala9 hours ago

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Kannur9 hours ago

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Kerala10 hours ago

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Kerala10 hours ago

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; കേസ്

PERAVOOR10 hours ago

പേരാവൂരിൽ മഴക്കാല പൂർവ ശുചീകരണം

PERAVOOR11 hours ago

പേരാവൂരിലെ ഏകോപന സമിതിക്കെതിരെ മുൻ ജീവനക്കാരി എസ്.പിക്ക് പരാതി നല്കി

Kerala12 hours ago

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച 62കാരൻ മരണത്തിന് കീഴടങ്ങി

Kerala12 hours ago

കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!