Connect with us

health

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

Published

on

Share our post

തിരുവനന്തപുരം: ഡ്രൈവിംഗ് സമയത്ത് പേഴ്‌സ് / വാലറ്റ് പിന്‍ പോക്കറ്റിലാണോ വയ്ക്കാറ്. നടുവേദനയ്ക്കും കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്കും നയിച്ചേക്കാമെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

‘ദീര്‍ഘനേരം വാലറ്റില്‍ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു. വാലറ്റിനും നിങ്ങളുടെ ഇടുപ്പിനും ഇടയില്‍ കുത്തി നോവിക്കുന്നു. ഇത് സയാറ്റിക്ക/പിരിഫോര്‍മിസ് സിന്‍ഡ്രോം എന്നും ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു.

ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നിവര്‍ന്നു ഇരിക്കുന്നതിനുപകരം, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരുവശം ചരിഞ്ഞ് ഇരിക്കുന്നു. സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തില്‍ വാലറ്റ് അമര്‍ത്തുകയും ഉയരമുള്ള ഒരു ഇടുപ്പില്‍ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളില്‍ ലംബര്‍ ഡിസ്‌കുകളുടെ സമ്മര്‍ദ്ദം നടുവേദനക്ക് കാരണമാകും.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്‌സ് / വാലറ്റ് പിന്‍ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകള്‍ പറയുന്നത്.

നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീര്‍ഘനേരം വാലറ്റില്‍ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു, വാലറ്റിനും നിങ്ങളുടെ ഇടുപ്പിനും ഇടയില്‍ കുത്തി നോവിക്കുന്നു. ഇത് സയാറ്റിക്ക/പിരിഫോര്‍മിസ് സിന്‍ഡ്രോം എന്നും ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു.

ഒരു ഇടുപ്പ് ഉയരത്തില്‍ അസമമായ പ്രതലത്തില്‍ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നിവര്‍ന്നു ഇരിക്കുന്നതിനുപകരം, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരുവശം ചരിഞ്ഞ് ഇരിക്കുന്നു.

സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തില്‍ വാലറ്റ് അമര്‍ത്തുകയും ഉയരമുള്ള ഒരു ഇടുപ്പില്‍ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളില്‍ ലംബര്‍ ഡിസ്‌കുകളുടെ സമ്മര്‍ദ്ദം നടുവേദനക്ക് കാരണമാകും.പിന്‍ പോക്കറ്റില്‍ വാലറ്റ് സൂക്ഷിക്കുന്ന ശീലം മാറ്റൂ .


Share our post

health

കെ.പി.യോഹന്നാന് വാഹനാപകടത്തിൽ പരിക്ക്

Published

on

Share our post

പത്തനംതിട്ട : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലിത്ത മോറാൻ മോർ അത്തനേഷ്യസ് യോഹാന് (കെ.പി. യോഹന്നാൻ) അപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ കാർ അപകടത്തിലാണ്‌ പരിക്കേറ്റത്‌. തലയ്ക്കും ഹൃദയത്തിനും പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കിയതായി സഭാവൃത്തങ്ങൾ അറിയിച്ചു.


Share our post
Continue Reading

health

‘ വാക്സിൻ എടുത്തവർ അപകടാവസ്ഥയിലല്ല, പാർശ്വഫലമുണ്ടാവുക പത്തു ലക്ഷത്തിൽ ഏഴോ എട്ടോ പേർക്ക് മാത്രം’

Published

on

Share our post

കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനെക്ക കമ്പനി രം​ഗത്തെത്തിയത് വാർത്തയായിരുന്നു. യു.കെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്സിൻ അപൂർവ സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്.

ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്നാണ് കമ്പനി മറുപടി നൽകിയത്. കമ്പനിയുടെ തുറന്നുപറച്ചിൽ ആശങ്കൾക്കിടയാക്കുകയും ചെയ്തിരുന്നു. എന്നാൽ അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്നാണ് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ​ഗം​ഗാഖേഡ്കർ പറയുന്നത്. വാക്സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തു ലക്ഷത്തിൽ ഏഴോ എട്ടോ വ്യക്തികളിൽ മാത്രമാണ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം ഉണ്ടായേക്കാവുന്നതെന്നും അദ്ദേഹം പറയുന്നു. വാക്സിന്റെ ആദ്യഡോസ് എടുക്കുമ്പോഴാണ് സാധ്യത കൂടുതലുള്ളത്, രണ്ടാമത്തേത് എടുക്കുമ്പോഴേക്കും വീണ്ടും കുറയുകയും മൂന്നാം ഡോസ് സമയമാകുമ്പോഴേക്കും തീരെ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. വാക്സിന്റെ പാർശ്വഫലം ഉണ്ടാവുകയാണെങ്കിൽത്തന്നെ അത് ആദ്യ രണ്ടു മൂന്നു മാസത്തിനുള്ളിൽ പ്രകടമാവുമെന്നും ഡോ. രാമൻ പറഞ്ഞു.

വാക്സിൻ അവതരിപ്പിച്ച് ആറുമാസത്തിനുള്ളിൽത്തന്നെ ടി.ടി.എസ്. എന്ന അപൂർവ പാർശ്വഫലത്തേക്കുറിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴത്തേത് പുതിയ വിവരമല്ല. അടിയന്തര സാഹചര്യങ്ങളിൽ ​ഗുണദോഷഫലങ്ങൾ സംബന്ധിച്ച പഠനം നടത്തുകയും ​ഗുണവശങ്ങൾ‌ ദോഷവശങ്ങളേക്കാൾ വളരെയധികം കൂടുതലാണെന്നും തിരിച്ചറിഞ്ഞാൽ മാത്രമേ അനുമതി നൽകുകയുള്ളൂ. ഈ കേസിലും ​ദോഷത്തേക്കാൾ കൂടുതൽ​ ​ഗുണമായിരുന്നു- ഡോ. രാമൻ പറയുന്നു.

യു.കെയിൽനിന്നുള്ള ജാമി സ്കോട്ട് എന്നയാളുടെ പരാതിക്കു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. 2021 ഏപ്രിലിൽ വാക്സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനൽകിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്.

തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്പിലെത്തിയ പരാതിയിൽ വളരെ അപൂർവമായ കേസുകളിൽ ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്ന് കമ്പനി മറുപടി നൽകിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേൽപ്പറഞ്ഞ വാക്സിനോ മറ്റേതെങ്കിലും വാക്സിനുകളോ സ്വീകരിച്ചില്ലെങ്കിൽക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്പനി പറയുകയുണ്ടായി. എന്നാൽ, വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിട്ടുണ്ട്.

എന്താണ് ടി.ടി.എസ് ?

ശരീരത്തിന്റെ ചില ഭാ​ഗങ്ങളിൽ രക്തം കട്ടപിടിക്കുകയും ഒപ്പം പ്ലേറ്റ്ലെറ്റുകൾ അപകടകരമായ രീതിയിൽ കുറയുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. കാലുകൾ, മസ്തിഷ്കം, ശ്വാസകോശം തുടങ്ങിയ ഭാ​ഗങ്ങളിൽ രക്തം കട്ടപിടിക്കാം. കടുത്ത തലവേദന, വയറുവേദന, കാലുകളിൽ വീക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.


Share our post
Continue Reading

health

പണം മുടക്കി പണി വാങ്ങരുത്; ‘ജിമ്മ’നാകാന്‍ കഴിക്കുന്ന പ്രോട്ടീൻ പൗഡർ തലച്ചോര്‍ മുതല്‍ കിഡ്നി വരെ കാർന്നുതിന്നും

Published

on

Share our post

ജിമ്മിൽ പോയി വര്‍ക്ക്ഔട്ട് ചെയ്‌താലേ ശരീരം ഫിറ്റായിരിക്കൂ എന്ന് വിശ്വസിക്കുന്ന ഒരു യുവതലമുറയാണ് ഇന്നത്തേത്. ജിം വർക്കൗട്ട് മാത്രം പോരെ മനസ് ആഗ്രഹിക്കുന്ന തരത്തിൽ ശരീരം ആകണമെങ്കിൽ പ്രോട്ടീൻ പൗഡർ നിർബന്ധമാണെന്നാണ് പല ജിം ട്രെയിനർമാർ മുന്നിലേക്ക് വെയ്‌ക്കുന്ന വ്യവസ്ത.

അതിനായി എത്ര പണം മുടക്കാനും തയ്യാറായി നിൽക്കുന്നവരാണ് ഏറെയും. എന്നാൽ പണം മുടക്കി പണി വാങ്ങാനൊരുങ്ങുന്നവർക്ക് പ്രോട്ടീൻ പൗഡറിന്റെ അപകടത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഡോ. സുൾഫി നൂഹ്. ജിം ട്രെയിനർ പറഞ്ഞു തരുന്ന ഇത്തരം പ്രോട്ടീനാദി ചൂർണ്ണത്തിൽ തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ പൗഡറിന് പകരം വീട്ടിലെ പയറും മുട്ടനും മീനുമൊക്കെ കഴിക്കാനാണ് ഡോക്ടർ കുറിപ്പിൽ പറയുന്നത്.

ഡോ. സുൾഫി നൂഹ് ഫെയ്സ്ബുക്ക് പോസ്റ്റ്

ജിമ്മുകളിലെ പ്രോട്ടീനാദി ചൂർണ്ണം
7000 രൂപയെ!
ഇന്നലെ കടന്നുവന്ന രോഗിയുടെ അച്ഛൻറെ പ്രസ്താവന!
അദ്ദേഹം അല്പം അഭിമാനത്തോടെ പ്രഖ്യാപിച്ചു.
മകൻ ജിമ്മനാണ് ;ഇന്നലെ കൂടി ഞാൻ വാങ്ങിക്കൊടുത്തതേയുള്ളൂ 7000 രൂപയുടെ പ്രോട്ടീൻ പൗഡർ!
ഞാനൊന്നുമറിയാത്ത പോലെ എത്ര പ്രോട്ടീൻ പൗഡറുണ്ടെന്ന് ചോദിച്ചു.
“ഒരു ഹോർലിക്സ് കുപ്പിയുടെ അത്രയും.”
7000 രൂപയ്ക്ക്.
അതും തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയ പ്രോട്ടീൻ പൗഡർ.

ജിം ട്രെയിനർ ,ഏതാണ്ട്, പത്താന്തരവും ഗുസ്തിയും നൽകിയ ഉപദേശം സ്വീകരിച്ചത് ഡെന്റൽ കോളേജ് വിദ്യാർത്ഥി.
എങ്ങനുണ്ട്.

ഈ പ്രോട്ടീനാദി ഘടകത്തിലും ചൂർണ്ണത്തിലും അടങ്ങിയിരിക്കുന്നത്,
ഇച്ചിരി പ്രോട്ടീനും ഇച്ചിരി ഹെവി മെറ്റൽസും ഇച്ചിരി
പഞ്ചസാരയും !

അങ്ങനെ കൊല്ലാക്കൊലയ്ക്ക് കൊടുക്കുന്ന പല സാധനങ്ങളുമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നു!

ഈ 7000 രൂപയുടെ ചൂർണം വാങ്ങുന്നതിന് പകരം വീട്ടിലെ അടുക്കള, അല്ലെങ്കിൽ തീൻ മേശയിൽ പോയി നോക്കൂ.

ഇതിന്റെ രണ്ട് ശതമാനം വിലയിൽ പ്രോട്ടീൻ ചുറ്റുമുണ്ട്.
അത്, മുട്ടയിൽ ചിക്കനിൽ മീനിൽ
പയറിൽ കപ്പലണ്ടിയിൽ
ക്യാഷ്യുനട്ടിൽ പാലിൽ
അങ്ങനെ പലതിലും.!

അതൊന്നും വേണ്ടാന്ന് വച്ചാണ് ആയിരം കോടിയുടെ പരസ്യം ചെയ്യുന്ന പ്രോട്ടീനാദി ചൂർണം ജിമ്മിലെ ഒരു മണിക്കൂർ വർക്ക് ഔട്ടിനു ശേഷം തട്ടി വിടുന്നത്.

അവരുടെ ഗംഭീര ലേബലിൽ കാണുന്നതല്ല പലതിലെയും ഘടകങ്ങളെന്ന് വ്യക്തമായ തെളിവുകൾ.

ഈ പ്രോട്ടീനാധി ചൂർണ്ണം കഴിച്ച്
കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന
ഹെവി മെറ്റൽ ടോക്സിസിറ്റി വരുന്ന
ഡയബറ്റിസ് കൂടുന്ന ധാരാളം പേരെ ദിവസവും ഡോക്ടർമാർ കാണുന്നുണ്ട്.

ആ ചൂർണമെടുത്ത് കുപ്പത്തൊട്ടിയിലേറിയൂ.
പകരം വീട്ടിലെ മുട്ടയും
വീട്ടിലെ പയറും വീട്ടിലെ ചിക്കനുംbവീട്ടിലെ മീനും
കഴിക്കൂ. അച്ഛന്റെ 7000 ,പോക്കറ്റിലിരിക്കട്ടെ!

ഡോ സുൽഫി നൂഹു.


Share our post
Continue Reading

India12 hours ago

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Kerala12 hours ago

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Kerala12 hours ago

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Kannur12 hours ago

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Kerala13 hours ago

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Kerala13 hours ago

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; കേസ്

PERAVOOR13 hours ago

പേരാവൂരിൽ മഴക്കാല പൂർവ ശുചീകരണം

PERAVOOR14 hours ago

പേരാവൂരിലെ ഏകോപന സമിതിക്കെതിരെ മുൻ ജീവനക്കാരി എസ്.പിക്ക് പരാതി നല്കി

Kerala15 hours ago

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച 62കാരൻ മരണത്തിന് കീഴടങ്ങി

Kerala15 hours ago

കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!