Connect with us

Kannur

പോളിംഗ് കുറഞ്ഞ് ഇരിക്കൂറും പേരാവൂരും; കണ്ണൂര്‍ പോരാട്ടത്തിലെ നിര്‍ണായക സൂചനകള്‍

Published

on

Share our post

കണ്ണൂര്‍: കെ.സുധാകരന്‍-എം. വി ജയരാജന്‍, കണ്ണൂര്‍ രാഷ്ട്രീയത്തിലെ രണ്ട് കരുത്തര്‍ മുഖാമുഖം വന്ന പോരാട്ടമായിരുന്നു ഇത്തവണ മണ്ഡലത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍. കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ തമ്മില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നയിടങ്ങളിലൊന്ന്. സി. രഘുനാഥനായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി. 2019ലെ 83.21ല്‍ നിന്ന് 2024ല്‍ 76.92% ലേക്ക് പോളിംഗ് ശതമാനം കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കുറഞ്ഞപ്പോള്‍ കണ്ണൂരിലെ സാഹചര്യങ്ങള്‍ എങ്ങനെയാണ്.

തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇവയില്‍ ഇരിക്കൂറും പേരാവൂറും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. മറ്റെല്ലാ നിയമസഭ സീറ്റുകളും നിലവില്‍ ഇടത് മുന്നണിയുടെ കൈവശമാണുള്ളത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറും പേരാവൂരും പോളിംഗ് കുറഞ്ഞതിൽ യുഡിഎഫിനാണ് ആശങ്ക. അതേസമയം സി.പി.എം ശക്തി കേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ഇത്തവണ രേഖപ്പെടുത്തുകയും ചെയ്‌തു. പതിവായി യു.ഡി.എഫിന് വലിയ ലീഡ് നൽകാറുള്ള ഇരിക്കൂറിൽ പോളിംഗ് കുറഞ്ഞത് 9 ശതമാനമാണ്. എങ്കിലും ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ചയില്ലെന്ന് യു.ഡി.എഫ് ക്യാമ്പ് വിശ്വസിക്കുന്നു. തീരദേശ ബൂത്തുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. അതിനാല്‍ കണ്ണൂരും അഴീക്കോടും തുണയ്ക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. അതേസമയം മട്ടന്നൂരും തളിപ്പറമ്പും മികച്ചുനിന്നതിൽ ഇടതുപക്ഷം പ്രതീക്ഷവെക്കുന്നു. ലീഗ് വോട്ടുകൾ മുഴുവനായി പോൾ ചെയ്തിട്ടില്ലെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു.


Share our post

Kannur

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം: രണ്ടാം ദിവസവും ദുരിതം, വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ നിന്നുള്ള നാല് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി, ദമ്മാം വിമാന സർവീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച്‌ച പുലർച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാർക്ക് വിവരം ലഭിക്കുന്നത്. മേയ് 13-ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. ഇതോടെ, വിസാകാലാവധിയും അവധിയും തീരുന്നവരുൾപ്പെടെ ഗൾഫിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.

ആശങ്ക ഒഴിഞ്ഞില്ല

എയർ ഇന്ത്യ എക്‌സ്പ്രസിലെ സമരം നീണ്ടുപോവുമോ എന്ന് ആശങ്ക. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കൂട്ട അവധി എടുത്തുകൊണ്ടുള്ള സമരരീതി പിൻവലിച്ചതായി അറിയിച്ചിട്ടില്ല. എന്നാൽ, ചില വിമാനങ്ങൾ സർവീസ് നടത്തുന്നുമുണ്ട്.

കൊച്ചിയിൽനിന്ന് ഷാർജ, ദമാം, മസ്‌കറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് തിരിച്ചുമുള്ള അന്താരാഷ്ട്ര സർവീസുകളും ബെംഗളൂരുവിലേക്കുള്ള ആഭ്യന്തര സർവീസുമാണ് ബുധനാഴ്‌ച റദ്ദാക്കിയത്. യാത്രക്കാരിൽ കുറച്ചുപേർക്ക് ബോർഡിങ് പാസ് നൽകിയശേഷമാണ് പുലർച്ചെ ഷാർജയിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയത്.

തിരുവനന്തപുരത്ത് യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകി സുരക്ഷാ പരിശോധനയും കഴിഞ്ഞശേഷമാണ് ചൊവ്വാഴ്‌ച രാത്രി പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതായി അറിയിപ്പുണ്ടായത്. ഷാർജ, ചെന്നൈ, അബുദാബി, ദുബായ്, ബെംഗളൂരു, മസ്‌കറ്റ് സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തേക്ക് എത്തേണ്ട മൂന്ന് വിമാനങ്ങളും സർവീസ് മുടങ്ങിയവയിൽ ഉൾപ്പെടുന്നു.

കരിപ്പൂരിൽ ബുധനാഴ്‌ച രാവിലെ എട്ടിനും രാത്രി 11-നും ഇടയിൽ റാസൽഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്.

 

കണ്ണൂരിൽനിന്ന് ബുധനാഴ്‌ച പുലർച്ചെയും പകലുമായി ഷാർജ, മസ്‌റ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. തിരികെ കണ്ണൂരിലേക്കുള്ള ബുധനാഴ്‌ചത്തെ സർവീസുകളും റദ്ദായി. വൈകീട്ട് കുവൈത്തിലേക്കുള്ള സർവീസും റദ്ദാക്കി.

 

ജീവനക്കാർ കൂട്ടമായി സമരത്തിനിറങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി കമ്പനി സി.ഇ.ഒ. അലോക് സിങ് വ്യക്തമാക്കി.

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പ്രതിഷേധത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും വ്യോമയാന മന്ത്രിക്ക് കത്തയച്ചു.


Share our post
Continue Reading

Kannur

ആധാരം എഴുത്ത് ഓഫീസുകൾക്ക് രണ്ട് ദിവസം അവധി

Published

on

Share our post

കണ്ണൂർ : ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെൻറ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷൻ 24-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മെയ് ഒൻപത്, പത്ത് തീയതികളിൽ ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി. രമേഷ്, സെക്രട്ടറി പി.എസ്. സുരേഷ്‌ കുമാർ എന്നിവർ അറിയിച്ചു. ആലപ്പുഴയിലാണ് സമ്മേളനം നടക്കുക.


Share our post
Continue Reading

Kannur

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, പ്രതിഷേധം

Published

on

Share our post

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

എയർ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷധിച്ചു.

സമാനമായ രീതിയിൽ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കു ചൊവ്വാഴ്ച രാത്രി 11-ന് യാത്രതിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കിയിരുന്നു. ഇതോടെ, തിരുവനന്തപുരം വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ് യാത്ര റദ്ദാക്കാൻ കാരണമെന്നായിരുന്നു വിഷയത്തിൽ അധികൃതർ നൽകിയ വിശദീകരണം. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയതായിയും ഇവർ അറിയിച്ചു.


Share our post
Continue Reading

Kerala1 min ago

വനിതാ സബ് കലക്ടറെ ഫോൺ ചെയ്ത് ശല്യപ്പെടുത്തി, വാട്സാപ്പ് സന്ദേശം അയച്ചു; ക്ലർക്കിന് സസ്പെൻഷൻ

Kerala16 mins ago

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും

Kerala38 mins ago

കാട്ടാന ആക്രമണത്തിൽ 52കാരന് ദാരുണാന്ത്യം

Kerala1 hour ago

എസ്‌.എഫ്‌.ഐ മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി മുങ്ങിമരിച്ചു

Kerala3 hours ago

ഡ്രൈവിങ് ലൈസന്‍സ്: സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി

Kerala3 hours ago

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം; പെണ്‍കുട്ടികളെ കബളിപ്പിച്ച് നഗ്ന വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ

Kannur3 hours ago

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം: രണ്ടാം ദിവസവും ദുരിതം, വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

PERAVOOR3 hours ago

ഡോക്ടർമാരില്ല; പേരാവൂർ താലൂക്കാസ്പത്രിയിൽ ഒ.പിയും അത്യാഹിത വിഭാഗവും പ്രതിസന്ധിയിൽ

Kerala15 hours ago

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കെ.പി യോഹന്നാൻ അന്തരിച്ചു

Kerala17 hours ago

പ്ലസ് വൺ പ്രവേശനം: അപേക്ഷ മെയ്‌ 15മുതൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!