ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ റാലി സമാപിച്ചു

Share our post

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാലു ദിവസമായി നടന്നുവന്ന ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് (ഗാല 2026) ജില്ലാ റാലി സമാപിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന സെറിമോണിയൽ പരേഡിൽ പേരാവൂർ ഡി.വൈസ്.എസ്.പി എ.വി.ജോണി മുഖ്യാതിഥിയായി.

സമാപന സമ്മേളനം ബി.എസ് ആൻഡ് ജി സംസ്ഥാന അസി.കമ്മീഷണർ എം.റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണർ കെ.എം.ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ ട്രയിനിങ്ങ് കമ്മീഷണർ പി.വിനോദ്, പേരാവൂർ പോലീസ് ഇൻസ്‌പെക്ടർ ടി.പി രജീഷ് ,സിബി കൂമ്പുക്കൽ, ആർ.ബബിജേഷ്, എം.വി.മാത്യു, കെ.പി.ശ്രീധരൻ എന്നിവർ സംസാരിച്ചു. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് തലശേരി ജില്ലാ അസോസിയേഷനാണ് റാലി സംഘടിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!