മാ​ക്കൂ​ട്ടം ചു​രം പാ​ത ന​വീ​ക​രി​ച്ച ഭാ​ഗം വീ​ണ്ടും ത​ക​ർ​ന്നു

Share our post

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം-​പെ​രു​മ്പാ​ടി ചു​രം പാ​ത​യി​ലെ ന​വീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ൾ വീ​ണ്ടും ത​ക​ർ​ന്ന​തോ​ടെ യാ​ത്ര ദു​രി​ത പൂ​ർ​ണ​മാ​യി. 11.75 കോ​ടി രൂ​പ ചെ​ല​വി​ൽ മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യി ന​വീ​ക​രി​ച്ച പെ​രു​മ്പാ​ടി-​കേ​ര​ള അ​തി​ർ​ത്തി ഭാ​ഗ​ത്തെ 1.100 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ടാ​റിം​ഗ് പൂ​ർ​ണ​മാ​യും പൊ​ളി​ഞ്ഞ് റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം വ്യാ​പ​ക​മാ​യി ത​ക​ർ​ന്ന് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ ഇ​റ​ക്ക​ത്തി​ലും ക​യ​റ്റ​ത്തി​ലും വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. മെ​തി​യ​ടി​പ്പാ​റ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് റോ​ഡി​ന്‍റെ സ്ഥി​തി ഏ​റ്റ​വും മോ​ശ​മാ​യി​രി​ക്കു​ന്ന​ത്. റോ​ഡി​ലെ അ​പ​ക​ടം നി​റ​ഞ്ഞ വ​ള​വു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പൊ​ട്ടി​പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ടാ​റിം​ഗി​നോ​ട് ചേ​ർ​ന്ന് വ​ലി​യ ക​ട്ടിം​ഗ് രൂ​പ​പ്പെ​ട്ട​ത് ചെ​റു​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ന​വീ​ക​ര​ണം ല​ഭി​ക്കാ​ത്ത ശേ​ഷി​ക്കു​ന്ന 5.8 കി​ലോ​മീ​റ്റ​ർ ഭാ​ഗ​വും മ​ഴ​യെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ ത​ക​ർ​ച്ച നേ​രി​ട്ടി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്ന് കു​ട​കി​ലേ​ക്കും തി​രി​ച്ചും ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം വ​ലി​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്ന​തി​നെ തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് പെ​രു​മ്പാ​ടി മു​ത​ൽ ഹ​നു​മാ​ൻ ക്ഷേ​ത്രം വ​രെ​യു​ള്ള 5.9 കി​ലോ​മീ​റ്റ​ർ ദൂ​രം മൂ​ന്നു റീ​ച്ചു​ക​ളി​ലാ​യി 11.75 കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി അ​ധി​കം വൈ​കാ​തെ ത​ന്നെ റോ​ഡ് വീ​ണ്ടും ത​ക​ർ​ന്ന​ത് നി​ർ​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ഗു​രു​ത​ര ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യാ​ണ്.

ശേ​ഷി​ക്കു​ന്ന 5.8 കി​ലോ​മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ പെ​രു​മ്പാ​ടി-​ബി​ട്ടം​കാ​ല റൂ​ട്ടി​ലെ ന​വീ​ക​ര​ണം ന​ട​ക്കാ​ത്ത ഭാ​ഗ​ങ്ങ​ൾ ചേ​ർ​ത്ത് ഏ​ക​ദേ​ശം 14 കി​ലോ​മീ​റ്റ​ർ റോ​ഡ് 40 കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​നി​ടെ, നി​ല​വി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ന​വീ​ക​രി​ച്ച ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!