പേരാവൂർ വികേന്ദ്ര വിനോദ വിജ്ഞാന വികസന കേന്ദ്രം പ്രവൃത്തി ഉദ്ഘാടനം നാളെ

Share our post

പേരാവൂർ: വിനോദവും വിജ്ഞാനവും വികസനവും ലക്ഷ്യമിട്ട് പേരാവൂർ പഞ്ചായത്ത് നിർമിക്കുന്ന വികേന്ദ്ര വിനോദ വിജ്ഞാന വികസന കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. രാവിലെ പത്തിന് വികേന്ദ്ര ഭൂമിയിൽ ഡോ.വി.ശിവദാസൻ എം.പി ശിലാസ്ഥാപനം നിർവഹിക്കും. തുടർന്ന് പഴയ ബസ് സ്റ്റാൻഡ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ മുഖ്യാതിഥിയാവും.

വികേന്ദ്രയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം, ലൈബ്രറി, വിവിധ വിഭാഗങ്ങൾക്കുള്ള പാർക്ക്, കളിസ്ഥലം, നീന്തൽക്കുളം എന്നിവയുണ്ടാവും. ഡോ.വി.ശിവദാസൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപയാണ് വികേന്ദ്രക്കനുവദിച്ചത്. വികേന്ദ്ര ഭൂമിയിലേക്ക് റോഡിനുള്ള സ്ഥലം വ്യക്തികൾ സൗജന്യമായി നല്കിയെന്ന് പ്രസിഡന്റ് അറിയിച്ചു.

പത്രസമ്മേളനത്തിൽ പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, മെമ്പർമാരായ കെ.പി.അബ്ദുൾ റഷീദ്, ഷീബ ഗോപിനാഥ്, സി.യമുന, എം.എസ്.രാഖിമോൾ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!