പേരാവൂർ ടൗൺ ജംഗ്ഷനിൽ ഉയരവിളക്ക് സ്ഥാപിക്കാൻ ജോൺ ബ്രിട്ടാസ് എം.പി ഫണ്ടനുവദിച്ചു
പേരാവൂർ: ടൗൺ ജംഗ്ഷനിൽ ഉയരവിളക്ക് സ്ഥാപിക്കാൻ ജോൺ ബ്രിട്ടാസ് എം.പി ഫണ്ടനുവദിച്ചു. ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദിന്റെ ആവശ്യ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ജോൺ ബ്രിട്ടാസിന് നിവേദനം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടനുവദിച്ചത്. ടൗൺ ജംഗ്ഷനിൽ ക്രിസ്റ്റൽ മാളിന്റെ സമീപത്തായാണ് ഉയരവിളക്ക് സ്ഥാപിക്കുക.
