നവജാത ശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച സംഭവം: വളര്‍ത്താന്‍ നിവൃത്തിയില്ലെന്ന് അമ്മ

Share our post

കൊച്ചി: എറണാകുളം മരടില്‍ ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയുടെ മൊഴി പുറത്ത്. താന്‍ കാന്‍സര്‍ രോഗിയാണെന്നും കുഞ്ഞിനെ വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലാണ് ഉപേക്ഷിക്കുന്നതെന്നുമാണ് ഇടുക്കി സ്വദേശിനിയായ യുവതി മരട് പോലീസിന് മൊഴി നല്‍കിയത്.

കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പോലീസിനെ അറിയിക്കാന്‍ സുഹൃത്തായ യുവാവിനെ ചുമതലപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ മരട് പോലീസ് ഞായറാഴ്ച കണ്ടെത്തിയിരുന്നു.

ഫോറം മാളിന് സമീപമാണ് കഴിഞ്ഞ ദിവസം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവിച്ചു മണിക്കൂറുകള്‍ മാത്രമോ പ്രായമുള്ള ആണ്‍കുഞ്ഞിനെ കണ്ടെത്തിയ വിവരം തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശിയായ യുവാവാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അറിയിച്ചത്.

പോലീസ് എത്തി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിന്‍റെ അമ്മയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെയും സുഹൃത്തിന്‍റെയും മൊഴി രേഖപ്പെടുത്തിയ ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചതായി മരട് പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!