വാണിജ്യസിലിണ്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

Share our post

വാണിജ്യസിലിണ്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. യുദ്ധത്തിന് മുന്‍പത്തെ പോലെ വിതരണം നടത്താമെന്ന് കാണിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.  ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം സാധാരണ നിലയിലേക്കു എത്തിയതോടെ രാജ്യത്തെ പാചകവാതക പ്രതിസന്ധിക്കും പരിഹാരമായിരുന്നു. ഹോർമുസ് കടന്ന എൽപിജി ടാങ്കർ എൽഎൻജിസി ദിശ ഗുജറാത്ത് തീരത്തെത്തിയിരുന്നു. ഖത്തറിൽ നിന്നുള്ള 62,370 ടൺ എൽഎൻജിയാണു ടാങ്കറിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ടാങ്കറുകൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുമെന്നാണു വിവരം. ഇറാൻ യുദ്ധമാരംഭിച്ച ഫെബ്രുവരി 28നു മുൻപു പ്രതിദിനം 138 കപ്പലുകളാണു ഹോർമുസ് കടന്നിരുന്നത്. യുദ്ധത്തിനു പിന്നാലെ ഇത് 10നു താഴെ എത്തിയിരുന്നു.  സൗദി, ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന നീക്കം വൈകാതെ സാധാരണ നിലയിലെത്തുന്നതു രാജ്യത്തിനു നേട്ടമാകും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!