എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്; ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും

Share our post

തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരേയായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ചിനിടെ ബ്ലേഡുകൊണ്ട് പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചുവെന്ന് ആരോപണം. സംഭവത്തിൽ പോലീസ് കേസെടുക്കും.

സമരം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിക്കുന്ന സാഹചര്യം ഉണ്ടായി. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തു.

പ്രതിഷേധം നടത്തിയ സ്ഥലത്തുനിന്ന് ബ്ലേഡുകൾ കണ്ടെടുത്തിട്ടുണ്ട്. ഈ ബ്ലേഡുകൾ ഉപയോഗിച്ച് പ്രതിഷേധക്കാർ തങ്ങളെ ആക്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളുമടക്കം പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!