അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള സി.എസ് സമീഷ് വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ

Share our post

അഗളി: അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള സി.എസ് സമീഷിനെ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചു. അഗളി കാരറ ഉന്നതിയിൽ ചരുവിൽ വീട്ടിൽ സുരേഷിന്റെയും ഉഷയുടെയും മകനാണ്. വിഎച്ച്എസ്ഇ അഗ്രികൾച്ചർ കഴിഞ്ഞ് കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട്.

ആനക്കല്ല് ഉന്നതിയിലെ രേണുകയാണ് സമീഷിന്റെ ഭാര്യ. മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സമീഷിനെ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. ഇന്നലെ നിയമസഭയിൽ മന്ത്രിക്ക് ഫയലുകൾ എത്തിച്ചത് സമീഷായിരുന്നു. തന്റെ നിയമനം അട്ടപ്പാടിക്ക് ഗുണകരമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സമീഷ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!