സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മാരക രോഗങ്ങൾക്ക് ചികിത്സതേടുന്നവർക്കും ‘വൺ കേരള കരുതൽ മിഷൻ പദ്ധതി’
തിരുവനന്തപുരം: സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവരുമായവർക്ക് കൈത്താങ്ങായി വൺ കേരള കരുതൽ മിഷൻ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സാമ്പത്തിക പരാധീനത മൂലം ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുന്ന കുടുംബങ്ങൾക്ക് നേരിട്ട് സഹായം എത്തിക്കുകയാണ് മിഷന്റെ പ്രധാന ലക്ഷ്യം.
സർക്കാർ ഇതര സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ, സന്നദ്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ സുതാര്യമായ രീതിയിൽ അർഹരിലേക്ക് എത്തിക്കുക എന്നതായിരിക്കും ഈ മിഷന്റെ പ്രവർത്തന തത്വം.
