മോ​ഹ​ൻ​ലാ​ൽ ഇ​നി തൂ​ഫാ​ൻ വാ​റി​യ​ർ

Share our post

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി വി​മു​ക്ത കേ​ര​ളം ല​ക്ഷ്യ​മി​ട്ടു പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക ദൗ​ത്യ​മാ​യ “ഓ​റേ​ഷ​ൻ തൂ​ഫാ​ൻ ദ ​നാ​ർ​ക്കോ ഹ​ണ്ടി’ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം, മോ​ഹ​ൻ​ലാ​ൽ.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യും പ​ദ്ധ​തി നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മോ​ഹ​ൻ​ലാ​ൽ ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കു പി​ന്തു​ണ അ​റി​യി​ച്ചു.

ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​വും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​തു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും കേ​ര​ള പോ​ലീ​സി​നെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും അ​ഭി​ന​ന്ദി​ച്ചു. അ​നേ​കം കു​ടും​ബ​ങ്ങ​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ല​ഹ​രി​യു​ടെ അ​പ​ക​ട​വ​ല​യ​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ ഈ ​ദൗ​ത്യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ സ്മ​ര​ണാ​ർ​ത്ഥം പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത സേ ​നോ ടു ​ഡ്ര​ഗ്സ് എ​ന്ന ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ മോ​ഹ​ൻ​ലാ​ൽ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് കൈ​മാ​റി. ല​ഹ​രി വി​മു​ക്തി​യും പു​ന​ര​ധി​വാ​സ​വും ല​ക്ഷ്യ​മി​ട്ട് ഫൗ​ണ്ടേ​ഷ​ൻ ഇ​തി​ന​കം നി​ര​വ​ധി ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും, ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​മാ​യി തു​ട​ർ​ന്നും സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മോ​ഹ​ൻ​ലാ​ൽ വ്യ​ക്ത​മാ​ക്കി.

മോ​ഹ​ൻ​ലാ​ലി​നെ പോ​ലെ ജ​നം നെ​ഞ്ചേ​റ്റി​യ താ​രം പി​ന്തു​ണ ന​ൽ​കു​ന്ന​ത് ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന് പു​തി​യ ഊ​ർ​ജം പ​ക​രു​മെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ താ​ത്കാ​ലി​ക ന​ട​പ​ടി​യ​ല്ലെ​ന്നും ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​ന്ന​തു​വ​രെ ദൗ​ത്യം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!