യു.എം.സി പേരാവൂർ യൂണിറ്റ് വനിത- യൂത്ത് വിങ്ങ് സംയുക്ത പൊതുയോഗം
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് വനിത, യൂത്ത് വിങ്ങ് സംയുക്ത പൊതുയോഗം യു.എം.സി ഹാളിൽ ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷനായി. പ്രവീൺ കാറാട്ട്, എം.രജീഷ്, എ.പി.സുജീഷ്, ദിവ്യ സ്വരൂപ് എന്നിവർ സംസാരിച്ചു.
വനിതാ വിങ്ങ് ഭാരവാഹികൾ: രേഷ്മ പ്രവീൺ (പ്രസി.), സുമ രജീഷ് (ജന.സെക്ര.), ഫാത്തിമ മിഥ്‌ലാജ്( ഖജാ.). യൂത്ത് വിങ്ങ് ഭാരവാഹികൾ: എ.പി.സുജീഷ് (പ്രസി.), ബാവ ഫാമിലി (ജന.സെക്ര.), കെ.സിറാജ് (ഖജാ.).
