ഓഫറുണ്ടേ..,ഐഫോണ്‍ 18 പ്രോയും പ്രോ മാക്‌സും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

Share our post

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോൺ 18 പ്രോ,18 പ്രോ മാക്സ് എന്നിവ സെപ്തംബര്‍ 18 മുതലാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. ഇതിനൊപ്പം വാച്ച് സീരീസ് 12, എയർപോഡ്സ് 5 എന്നിവയും ലഭ്യമാകും.

സെപ്തംബര്‍ 9ന് നടന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റിലാണ് ആപ്പിൾ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചത്. സെപ്തംബര്‍ 23 മുതലാണ് ഫോള്‍ഡബിള്‍ മോഡലായ ഐഫോൺ ഡ്യുവോ വിൽപ്പനയ്‌ക്കെത്തുക. നേരിട്ട് ആപ്പിൾ വെബ്സൈറ്റ് വഴി ഫോൺ വാങ്ങുന്നവർക്ക് മികച്ച ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് കമ്പനി നൽകുന്നത്.

ഐഫോൺ 18 പ്രോയുടെ ബേസ് മോഡലായ 256GB പതിപ്പിന് 1,64,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 2TB ടോപ്പ്-എൻഡ് മോഡലിന് 3,14,900 രൂപയും. ഐഫോൺ 18 പ്രോ മാക്സിന്റെ 256GB പതിപ്പിന് 1,79,900 രൂപയും 2TB മോഡലിന് 3,29,900 രൂപയുമാണ് വില. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ആപ്പിൾ വെബ്‌സൈറ്റിലൂടെ വാങ്ങുമ്പോൾ 7,000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.

അങ്ങനെ വന്നാല്‍ ഐഫോൺ 18 പ്രോയുടെ വില 1,57,900 ആയും പ്രോ മാക്സിന്റെ വില 1,72,900 ആയും മാറും. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് ഫോണിന്റെ കണ്ടീഷൻ അനുസരിച്ച് 45,000 രൂപ മുതൽ 81,500 രൂപ വരെ അധിക ഇളവും സ്വന്തമാക്കാം.

മികച്ച ഡിസ്‌പ്ലേ, കരുത്തുറ്റ പ്രൊസസർ, ക്യാമറ മികവ് എന്നിവയാണ് പുതിയ മോഡലുകളുടെ പ്രധാന ആകർഷണം. 120Hz എൽ.ടി.പി.ഒ സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയിലാണ് ഇരുഫോണുകളും എത്തുന്നത്. HDR10, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവ മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്നു. ഐഫോൺ 18 പ്രോയ്ക്ക് 6.3 ഇഞ്ചും പ്രോ മാക്‌സിന് 6.9 ഇഞ്ചുമാണ് സ്‌ക്രീൻ വലിപ്പം. 3,000 നിറ്റ്‌സ് പീക് ബ്രൈറ്റ്‌നസ്, മികച്ച പ്രതിരോധശേഷിയുള്ള സെറാമിക് ഷീൽഡ് 2 സംരക്ഷണം, ആന്റി-റിഫ്ലക്റ്റീവ് കോട്ടിങ് എന്നിവയും ഡിസ്‌പ്ലേയിലുണ്ട്.

ആപ്പിളിന്റെ ഏറ്റവും പുതിയ 2 നാനോമീറ്റർ പ്രൊസസറായ A20 പ്രോ ചിപ്‌സെറ്റാണ് ഇരുഫോണുകൾക്കും കരുത്തേകുന്നത്. ഇരു മോഡലുകളിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്.48 മെഗാപിക്സൽ മെയിൻ ക്യാമറ.4x ഒപ്റ്റിക്കൽ സൂമോട് കൂടിയ 48 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ. 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാണുള്ളത്. ഡെപ്ത് സെൻസിംഗിനായി ലിഡാർ (LiDAR) സ്‌കാനറും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 18 മെഗാപിക്സൽ മുൻ ക്യാമറയാണുള്ളത്. ബർഗണ്ടി, ഗ്ലേഷിയർ, സിൽവർ, ബ്ലാക്ക് എന്നീ ആകർഷകമായ നാല് നിറങ്ങളിൽ ഫോണുകൾ ലഭ്യമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!