ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ അംഗത്വ കാർഡ് വിതരണം
പേരാവൂർ: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പേരാവൂർ യൂണിറ്റിന്റെ അംഗത്വകാർഡ് വിതരണം ജില്ലാ കമ്മിറ്റി അംഗവും ആർട്‌സ് ക്ലബ് കൺവീനറുമായ സിനോജ് മാക്‌സ് മുതിർന്ന അംഗം കെ.സി.രാജുവിന് നല്കി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സനോജ് പരമേശ്വരൻ അധ്യക്ഷനായി. സെക്രട്ടറി അനൂപ് ജോൺ, ഖജാഞ്ചി ഷാജി ഒലിവ് എന്നിവർ സംസാരിച്ചു.
