നെഞ്ചുവേദന; ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിൽ
ന്യൂഡൽഹി: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.
നിലവിൽ എംപിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും മുൻകരുതൽ എന്ന നിലയിൽ അദ്ദേഹം 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
