നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി

Share our post

മ​ട്ട​ന്നൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം മ​ട്ട​ന്നൂ​ർ എ​ക്സൈ​സ് പി​ടി​കൂ​ടി. ക​യ​നി​യി​ലെ എം. ​ഷ​ഫീ​റി​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്നാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഉ​ത്ത​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

15 ചാ​ക്കു​ക​ളി​ലാ​യി വീ​ടി​നു സ​മീ​പം സൂ​ക്ഷി​ച്ച11250 പാ​യ്ക്ക​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്ത​ത്. 15 എ​ണ്ണം അ​ട​ങ്ങു​ന്ന ര​ണ്ട​ര കി​ന്‍റ്വ​ൽ വ​രു​ന്ന ഹാ​ൻ​സ്, കൂ​ൾ ലി​പ് എ​ന്നി​വ​യു​ടെ പാ​യ്ക്ക​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ർ​ണാ​ട​യി​ൽ നി​ന്ന് വി​ൽ​പ്പ​ന​യ​ക്കെ​ത്തി​ച്ച ല​ഹ​രി വ​സ്തു​ക്ക​ൾ​ക്ക് അ​ഞ്ച​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​മെ​ന്ന് മ​ട്ട​ന്നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഉ​ത്ത​മ​ൻ പ​റ​ഞ്ഞു. അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. പ്ര​മോ​ദ്, സി. ​അ​ഭി​ലാ​ഷ്, കെ.​കെ.​സാ​ജ​ൻ, പി.​വി. വ​ൽ​സ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി. ​സ​ന്ദീ​പ്, എ.​കെ. റി​ജു, പി. ​ഷ​ബീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!