രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ; 400 ഓഫീസർമാർമാരുടെ പാസിംഗ് ഔട്ട് പരേഡ്

Share our post

കണ്ണൂർ: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കും. പരിശീലനം പൂർത്തിയാക്കിയ 400 ഓഫീസർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡാണ് ഇന്ന് നടക്കുന്നത്. ഇതോടെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനികൾ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻഡ് ഓഫീസർമാരായി ചുമതലയേൽക്കും.

ഏഴിമല നാവിക അക്കാദമിയിലെ പെരേര ഗ്രൗണ്ടിലാണ് പ്രൗഢഗംഭീരമായ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുകയും പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ഓം പ്രകാശ് മാഥൂർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, സി സദാനന്ദൻ മാസ്റ്റർ എംപി, വി കെ സനോജ് എംഎൽഎ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

പരിശീലനം പൂർത്തിയാക്കി രാജ്യത്തിന്റെ സമുദ്രസുരക്ഷാ ദൗത്യത്തിലേക്ക് പ്രവേശിക്കുന്ന പുതിയ ഓഫീസർമാരുടെ സാന്നിധ്യത്തിൽ ഏഴിമല നാവിക അക്കാദമിയിൽ ഇന്ന് നടക്കുന്ന ചടങ്ങ് ശ്രദ്ധേയമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!