കെ. സുധാകരന്‍ ദുബൈയില്‍ തടങ്കലില്‍? അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയിലെന്ന് മകൻ
ദുബായ്: കെ. സുധാകരൻ എം.പി ദുബായിലെ ആശുപത്രിയിൽ തടങ്കലില്ലെന്ന് മകൻ സജോഗ്. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിലാണെന്നും മകൻ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്ടർ പറഞ്ഞുവെന്ന് ബന്ധുക്കൾ അറിയിച്ചു.
കെ. സുധാകരൻ ഐസിയുവിലാണെന്നും ഇതിൽ ദുരൂഹത സംശയിക്കുന്നുവെന്നും ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ സർക്കാർ ഇടപെടണമെന്നും മകൻ ആവശ്യപ്പെട്ടു.
അമേരിക്കയിലേക്ക് ചികിത്സക്കായി പോകാനുള്ള തയ്യാറെടുപ്പിനിടെ, കൺസൾട്ടേഷനായി നവംബർ 27നാണ് സുധാകരനെ ദുബൈ ഹിൽസിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകൾക്ക് ശേഷം അഡ്മിറ്റ് ചെയ്യുകയും പിന്നീട് എൻസെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് ഡൽഹിയിലേക്ക് പോകാൻ ഒരുങ്ങിയിരിക്കെയാണ് പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ വരെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. രാവിലെ ഏഴുമണിക്ക് എത്തി അന്വേഷിച്ചപ്പോൾ രോഗി അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. പിന്നീട് തർക്കവും സെക്യൂരിറ്റിയെ വിളിക്കുന്ന സാഹചര്യവുമുണ്ടായെന്നും മകനും ബന്ധുക്കളും പറയുന്നു.
