അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ മ​ക​നെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

Share our post

കേ​ള​കം: അ​മ്മ​യെ ക​ഴു​ത്ത​റ​ത്തു കൊ​ന്ന മ​ക​ൻ ക്രി​സ്റ്റി​യെ കൊ​ള​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പേ​രാ​വൂ​ർ ഡി​വൈ​എ​സ്‌​പി ച​ന്ദ്ര​മോ​ഹ​ൻ, കേ​ള​കം എ​സ്എ​ച്ച്‌​ഒ ഇ​തി​ഹാ​സ് താ​ഹ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ഇ​ന്ന​ലെ മൂ​ന്ന​ര​യോ​ടെ കൊ​ല ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി, കൊ​ല ചെ​യ്ത സ്ഥ​ലം തു​ട​ങ്ങി​യ​വ പോ​ലീ​സി​നെ പ്ര​തി കാ​ണി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക്രി​സ്റ്റി ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ അ​മ്മ​യു​മാ​യി വ​ഴ​ക്കി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ കു​ത്തി. കു​ത്തേ​റ്റ് ക​ട്ടി​ലി​ൽ വീ​ണ ഗീ​ത​മ്മ​യെ ര​ണ്ടു​ത​വ​ണ കൂ​ടി കു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ല്യ​മ്മ​യോ​ട് അ​മ്മ​യ്ക്ക് ഞാ​നൊ​രു പ​ണി കൊ​ടു​ത്തു എ​ന്നു പ​റ​ഞ്ഞ​തി​നു​ശേ​ഷം പു​റ​ത്ത് വ​രാ​ന്ത​യി​ൽ ഇ​രു​ന്ന​താ​യി ക്രി​സ്റ്റി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഏ​പ്രി​ൽ 24ന് ​രാ​ത്രി​യാ​ണ് കേ​ള​ക​ത്ത് മൊ​ണാ​ലി​സ ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തു​ന്ന താ​ന്നി​ക്കു​ന്നി​ലെ ഗീ​ത​മ്മ​യെ (53) മ​ക​ൻ ക്രി​സ്റ്റി (25) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​രു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ലാ​ണ് പോ​ലീ​സ് വാ​ങ്ങി​യ​ത്. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം വീ​ണ്ടും ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!