പേരാവൂരിലെ സ്ഥാപനത്തിൽ നിന്ന് 92 ലക്ഷം തട്ടി; അക്കൗണ്ടന്റിനെതിരെ കേസ്
പേരാവൂർ: സ്ഥാപനത്തിലെ 92 ലക്ഷം രൂപയോളം തട്ടിയെടുത്ത് വഞ്ചിച്ച അക്കൗണ്ടൻ്റിനെതിരെ നൽകിയ പരാതിയിൽ പേരാവൂർ പോലീസ് കേസെടുത്തു. പി.സി.ട്രെഡേഴ്സ് ഉടമ ഭാസ്‌കരൻ്റെ പരാതിയിലാണ് തോലമ്പ്ര തൃക്കടാരിപ്പൊയിലിലെ നാരോത്ത് രജിത്തിനെ (30) തിരെ പേരാവൂർ പോലീസ് കേസെടുത്തത്. 2021 മുതൽ 2026 ജൂലായ് 30 വരെയുള്ള കാലയളവിൽ പരാതിക്കാരൻ്റെ പിസി ട്രേഡേർസ് എന്ന സ്ഥാപനത്തിൻ്റെയും പരാതിക്കാരൻ്റെയും ഭാര്യയുടെയും പേരിലുള്ള പിസിഎൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിൻ്റെയും ദിവസ കണക്ക് നോക്കുന്ന പ്രതി യൂസർ ഐഡിയും പാസ് വേർഡും മറ്റ് സ്വകാര്യ വിവരങ്ങളും കൈക്കലാക്കി മറ്റ് സ്ഥാപനങ്ങളിൽ നിന്നും തന്റെ സ്ഥാപനത്തിലേക്ക് ലഭിക്കേണ്ടുന്ന 92 ലക്ഷം രൂപ പ്രതിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി കൈക്കലാക്കി സ്വകാര്യ ആവശ്യത്തിലേക്കായി തട്ടിയെടുത്ത് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
