‘പറ്റിപ്പോയി, ബാക്കി ഇതാ…’; മോഷ്ടിച്ച 21 പവനിൽ 15 പവനും സഞ്ചിയിലാക്കി ഗേറ്റിൽ തൂക്കി കള്ളൻ

Share our post

കണ്ണൂർ: വീട്ടിലെ അലമാരയിൽനിന്ന് മോഷണംപോയ സ്വർണാഭരണങ്ങളിൽ ഒരുഭാഗം ദിവസങ്ങൾക്കുശേഷം വീട്ടുഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ. തയ്യിൽ കൂറുംബക്കാവിന് സമീപത്തെ ടി. പ്രസന്നയുടെ വീട്ടിൽനിന്നാണ് കഴിഞ്ഞാഴ്ച ഇരുപത്തിയൊന്നേകാൽ പവന്റെ ആഭരണം മോഷണം പോയത്. 15 പവന്റെ ആഭരണമാണ്‌ തിരിച്ചുകിട്ടിയിരിക്കുന്നത്‌.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാല, വള, മോതിരം, നെക്‌ലേസ് എന്നിവയാണ് മോഷണം പോയത്. വീടിനെക്കുറിച്ചും സ്വർണം അലമാരയിലുണ്ടെന്ന് കൃത്യമായി അറിയുന്ന ആളായിരിക്കും മോഷണം നടത്തിയതെന്ന് വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇക്കാര്യം നാട്ടിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാകാം സ്വർണം തിരികെ എത്തിച്ചതെന്നാണ് പോലീസ് കരുതുന്നത്. വീട്ടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ കണ്ടെത്തിയ വിവരം വീട്ടുകാരാണ്‌ പോലീസിനെ അറിയിച്ചത്. സിറ്റി പോലീസും വിരളടയാളവിദഗ്ധരും എത്തി. ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!