ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; കണ്ണൂരില്‍ ഫിസിയോതെറാപിസ്റ്റ് കസ്റ്റഡിയില്‍
കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കണ്ണൂരിലെ ആരോഗ്യ വെല്‍നസ് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു.