20 അല്ല ഇനി 25 കോടി, ക്രിസ്മസ്-ന്യൂഇയർ ബംപർ ലോട്ടറിയുടെ സമ്മാനത്തുക ഉയർത്തി: ടിക്കറ്റ് വിൽപന നവംബർ 28 മുതൽ

Share our post

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം വരെ 20 കോടിയായിരുന്ന സമ്മാനത്തുകയിൽ 5 കോടി രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഓണം ബംപറിന് തുല്യമായ ഒന്നാം സമ്മാനം നൽകുന്നതോടെ ഭാഗ്യാന്വേഷികൾക്കായി വലിയ സമ്മാനമഴയ്ക്കാണ് ഭാഗ്യക്കുറി വകുപ്പ് കളമൊരുക്കുന്നത്.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ഈ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് 2027 ഫെബ്രുവരി 1-ന് നടക്കും. ലോട്ടറി ഏജൻസികൾ മുഖേനയുള്ള ടിക്കറ്റ് വിതരണത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു. മുൻവർഷങ്ങളേക്കാൾ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച് വിപണിയിൽ നിന്ന് ഉയർന്ന വരുമാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.

ടിക്കറ്റ് വിവരങ്ങളും സമ്മാനങ്ങളും
ഒരു ടിക്കറ്റിന്റെ വില: 450 രൂപ
വിൽപ്പന ആരംഭിക്കുന്നത്: നവംബർ 28 മുതൽ
രണ്ടാം സമ്മാനം: 24 പേർക്ക് ഒരു കോടി രൂപ വീതം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!