അപ്രഖ്യാപിത പവർകട്ട് അവസാനിപ്പിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി

Share our post

പേരാവൂർ: വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന അപ്രഖ്യാപിത പവർകട്ട് അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പേരാവൂരിൽ സംസ്ഥാന വൈസ്.പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്.ബഷീർ അധ്യക്ഷനായി. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

കെ.സുധാകരൻ, സുനിത്ത് ഫിലിപ്പ്, കെ.സുരേന്ദ്രൻ, കെ.ടി.ടോമി, എ.ജെ.ബേബി, ഒ.സുരേഷ്, ആർ.കെ.ശ്രീനിവാസൻ, നസീർ, രാജേഷ് കുട്ടിപ്പട്ടാളം, വി.കെ.വിനേശൻ, മാണി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എസ്.ബഷീർ (പ്രസി.), ഒ.സുരേഷ്, എ.ജെ.ബേബി (വൈസ്.പ്രസി.), പി.പുരുഷോത്തമൻ (ജന.സെക്ര.), കെ.മധു, സി.പ്രശോഭ് (ജോ.സെക്ര.), കെ.ടി.ടോമി (ഖജാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!