പേരാവൂർ ടൗൺ സൗന്ദര്യവത്കരണത്തിന് ഫണ്ട് ലഭ്യമാക്കും; മന്ത്രി സണ്ണി ജോസഫ്

Share our post

പേരാവൂർ: ടൗൺ സൗന്ദര്യവത്കരണത്തിനാവശ്യമായ ഫണ്ട് സർക്കാരിൽ നിന്നും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. പേരാവൂർ അഗ്നിരക്ഷാ നിലയത്തിനും എക്‌സൈസ് റെയിഞ്ച് ഓഫീസിനും കെട്ടിടം നിർമ്മിക്കാനാവശ്യമായ ഫണ്ടും അനുവദിക്കും. ആറളം ഫാം കേന്ദ്രീകരിച്ച് ജനമൈത്രി എക്‌സൈസ് ഓഫീസ് സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പേരാവൂർ-കൊട്ടിയൂർ റോഡ് നവീകരണവും ടൗൺ സൗന്ദര്യവത്കരണവും യാഥാർഥ്യമാക്കുന്നതിന് സർക്കാർ സഹായമാവശ്യപ്പെട്ട് മന്ത്രിയെ കണ്ട പേരാവൂർ പഞ്ചായത്ത് വികസന സമിതി അംഗങ്ങൾക്കാണ് മന്ത്രി സണ്ണി ജോസഫ് ഇക്കാര്യങ്ങളിൽ ഉറപ്പ് നല്കിയത്. പേരാവൂർ വികസന സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ നിഷ ബാലകൃഷ്ണൻ, കൺവീനർ ജൂബിലി ചാക്കോ, വികസന സമിതി അംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, സുരേഷ് ചാലാറത്ത്, കെ.അംബുജാക്ഷൻ, ഷഫീർ ചെക്ക്യാട്ട് തുടങ്ങിയവരാണ് മന്ത്രിയെക്കണ്ട് നിവേദനം നല്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!