സെർച്ച് ഹിസ്റ്ററി അടക്കം എല്ലാം പുറത്തറിയും! പ്രൈവസി സേഫാക്കാൻ ഗൂഗിൾ ക്രോം സെറ്റിങ്സിൽ ആദ്യം ഓഫ് ചെയ്യേണ്ടത് ഈ മൂന്ന് കാര്യങ്ങൾ, ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണി

Share our post

ഗൂഗിൾ പതിവായി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ, സ്വകാര്യത സംരക്ഷിക്കുന്ന ഒട്ടനവധി സെറ്റിങ്സ് ഇതിനോടകം ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. നിസാരമെങ്കിലും അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ മുട്ടൻ പണി ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ടെക് നിരീക്ഷകർ.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ പല ആവശ്യങ്ങൾക്കായി ദിവസേന കയറിയിറങ്ങുന്ന പ്ലാറ്റ്ഫോമാണല്ലോ ഗൂഗിൾ. വിദ്യാഭ്യാസവും തൊഴിൽ സംബന്ധവും തുടങ്ങി വൈവിധ്യമാർന്ന പല വിഷയങ്ങൾക്കും ആളുകൾ ഗൂഗിളിനെയും ക്രോമിനെയും ആശ്രയിക്കാറുണ്ട്. ഗൂഗിളും ഇന്‍റർനെറ്റുമെല്ലാം അപകടമാണെന്നും സ്വകാര്യതയ്ക്ക് വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഇവ ഉപയോഗിക്കരുതെന്ന് പറയുന്നവരും ചില്ലറയല്ല.

എന്നാൽ, ചിലരെങ്കിലും വിചാരിച്ചിരുന്നത്രയും ദുർബലമാണോ ഗൂഗിളിന്‍റെ പ്രൈവസി സെറ്റിങ്സ്? മതിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഗൂഗിളിനോളം പോന്ന പ്രൈവസി സെറ്റിങ്സ് മറ്റൊന്നിനുമില്ലെന്നാണ് ടെക് വിദഗ്ധരിൽ ചിലരുടെയെങ്കിലും പക്ഷം. ഗൂഗിൾ പതിവായി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ, സ്വകാര്യത സംരക്ഷിക്കുന്ന ഒട്ടനവധി സെറ്റിങ്സ് ഇതിനോടകം ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. നിസാരമെങ്കിലും അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ മുട്ടൻ പണി ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ടെക് നിരീക്ഷകർ.

മറ്റ് ടെക് പ്രൊഡക്ടുകളുടേത് പോലെ വെബ് ബ്രൗസറുകളും നിങ്ങളുടെ ഡാറ്റ വിവിധ കമ്പനികൾക്ക് ശേഖരിച്ച് നൽകുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. ബ്രൗസർ കുക്കീസ് പോലുള്ള സംവിധാനങ്ങളിലൂടെ നിങ്ങളുടെ ഓൺലൈൻ ഫൂട്ട്പ്രിന്‍റ് കണ്ടെത്താൻ ഇവയ്ക്ക് ഒരു പരിധിവരെ സാധിച്ചേക്കും. ഇങ്ങനെയെല്ലാമാണെങ്കിലും, നിങ്ങളുടെ പ്രൈവസിയെ കുറിച്ചോർത്ത് ടെൻഷനടിക്കാൻ വരട്ടെ. സ്വകാര്യതയെ സംരക്ഷിക്കാനുള്ള സെറ്റിങ്സുകളെ നേരാംവണ്ണം ഉപയോഗിച്ചാൽ ടെൻഷനടിക്കേണ്ടിവന്നേക്കില്ല.

വെബ്&ആപ്പ് ആക്ടിവിറ്റി ഓഫ് ചെയ്തേക്കാം

ഇതിനോടകം ഈ സെറ്റിങ് ഓഫ് ചെയ്യാതെയാണ് നിങ്ങൾ ഗൂഗിൾ ഉപയോഗിക്കുന്നതെങ്കിൽ, സെർച്ച് ഹിസ്റ്ററി അടക്കമുള്ള വിവരങ്ങൾ അവർക്ക് പിടിച്ചെടുക്കാനാകുമെന്നാണ് റിപ്പോർട്ട്. ഇന്‍റർനെറ്റിലെ നിങ്ങളുടെ ഓരോ ഇടപാടുകളെയും ഗൂഗിളിന് അറിയാനാകും. ഈ സെറ്റിങ്സ് ഓൺ ചെയ്ത് വെക്കുന്നതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ലൊക്കേഷൻ ഹിസ്റ്ററിയുമെല്ലാം സ്വമേധയാ ഗൂഗിളുമായി പങ്കുവെക്കുകയാണ് നിങ്ങളെന്ന ബോധം വേണം.

ഇത് ഓഫ് ചെയ്യാൻ, ഗൂഗിൾ പ്രൊഫൈൽ ഐക്കൺ ആദ്യം ക്ലിക്ക് ചെയ്യാം. ഇവിടെ ഡാറ്റ&പ്രൈവസി ഓപ്ഷൻ കാണാനാകും. ഇത് ക്ലിക് ചെയ്യുമ്പോൾ തെളിഞ്ഞുവരുന്ന വെബ്&ആപ്പ് ആക്ടിവിറ്റി ഓഫ് ചെയ്തുവെച്ചാൻ ആശ്വസിക്കാനുള്ള വകയുണ്ട്.

ലൊക്കേഷൻ ട്രാക്കിങ്ങും ഓഫ് ചെയ്യാം

ജിപിഎസ് ഓഫ് ചെയ്തിരിക്കുമ്പോഴും, ചില സമയങ്ങളിൽ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ഗൂഗിളിന് അറിയാനാകും. പുതിയ ചില ഫീച്ചറുകളിലെങ്കിലും ലൊക്കേഷൻ ഹിസ്റ്ററി നിർബന്ധമായും ആക്സസ് ആവശ്യപ്പെടാറുണ്ട്. മറ്റ് സംവിധാനങ്ങളിൽ കാരണമില്ലാതെ ലൊക്കേഷൻ ഹിസ്റ്ററിയുടെ ആക്സസ് നൽകിയേക്കരുത്. ഓഫ് ചെയ്യുന്നത് നന്നാവും.

ഓട്ടോമാറ്റിക് സൈൻ ഇൻ ഓഫ് ചെയ്തിടാം

ചില ഗൂഗിൾ സൈറ്റുകളിലേക്കോ സർവീസുകളിലേക്കോ പ്രവേശിക്കുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് സൈൻ ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. പുറമെ നിന്ന് നോക്കുമ്പോൾ നിസാരമായി തോന്നാമെങ്കിലും ഇതത്ര ചെറിയ കാര്യമല്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഇതുവഴിയും സ്വകാര്യത ലീക്ക് ആവാനുള്ള സാധ്യതയുണ്ട്.

ഡു-നോട്ട് ട്രാക്ക് ഓൺ ചെയ്യുന്നതും നന്നാവും

ബ്രൗസറിൽ ഡു നോട്ട് ട്രാക്ക് ഓൺ ചെയ്യുന്നതും പ്രൈവസി സംരക്ഷിക്കാനുള്ള മാർഗമാണ്. ഇതുവഴി, അജ്ഞാത സൈറ്റുകൾ നിങ്ങളുടെ ഡാറ്റകൾ ചോർത്തുന്നത് തടയാനാകും. അതേസമയം, എല്ലാ വെബ്സൈറ്റുകളെയും ഇത് ബാധിച്ചേക്കില്ല. ഓൺ ചെയ്യാൻ, സെറ്റിങ്സിൽ പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ഇവിടെ തേർഡ് പാർട്ടി കുക്കീസ് എന്നത് കാണാം. ഇത് ക്ലിക്ക് ചെയ്യുമ്പോൾ തെളിഞ്ഞുവരുന്ന ഡുനോട്ട് ട്രാക്ക് സംവിധാനം നിയന്ത്രിക്കാനുള്ള ഓപ്ഷനുകൾ കാണാം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!