ആദിവാസി യുവതിയുടെ മരണം: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി

Share our post

മാനന്തവാടി: ആദിവാസി യുവതിയെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തലപ്പുഴ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. തവിഞ്ഞാല്‍ പേര്യ ആലാറ്റില്‍ മോണിച്ചന്‍കുന്ന് ഊരിലെ ചാലന്‍-അമ്മിണി ദമ്പതികളുടെ മകള്‍ അലീനയാണ്(20)ഒരു കിലോമീറ്റര്‍ അകലെ കാവുങ്കല്‍ ഊരിലെ ബന്ധുവീട്ടില്‍ മരിച്ചത്.

മൂന്നു ദിവസം മുമ്പ് ബന്ധുവീട്ടില്‍ എത്തിയ യുവതിയെ കഴിഞ്ഞ ദിവസം രാവിലെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലിസ് അന്വേഷണം. മരണപ്പെടുന്നതിന് തലേന്ന് രാത്രി യുവതി അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും സമീപത്തെ ചില വീടുകളില്‍ എത്തുകയും ചെയ്തിരുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. ശ്രീതുവിന്‍റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചത്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും അലീനയെ മരിച്ചനിലയില്‍ കണ്ട മുറിയിലും പരിസരങ്ങളിലും പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്‌ക്കേ മരണകാരണത്തില്‍ വ്യക്തതവരൂവെന്ന് പൊലിസ് പറഞ്ഞു. ബിന്ദു, ശാരദ, ഷൈല, ശാമിലി, ശാന്തിനി, മായ എന്നിവര്‍ അലീനയുടെ സഹോദരങ്ങളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!