യു.എം.സി പേരാവൂർ യൂണിറ്റ് ഓണാഘോഷം ഞായറാഴ്ച
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ഓണാഘോഷം സെപ്തംബർ ആറ് ഞായറാഴ്ച തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30ന് സംസ്ഥാന ജന.സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.കലാ-കായിക മത്സരങ്ങൾ, തിരുവാതിര, ഓണസദ്യ, ഗാനമേള എന്നിവയുണ്ടാവും.