മണപ്പാട്ടി ഷീബക്ക് ചികിത്സാ ധനസഹായം കൈമാറി

Share our post

പേരാവൂർ : അർബുദ ബാധയെ തുടർന്ന് ചികിത്സയിലുള്ള പേരാവൂർ പഞ്ചായത്ത് മുൻ അംഗവും ആശാവർക്കറുമായ ഷീബ മണപ്പാട്ടിക്ക് സുമനസ്സുകളുടെ സഹകരണത്തോടെ സ്വരൂപിച്ച ധനസഹായം കുടുംബത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്‌ണനിൽ നിന്ന് ചികിത്സ കമ്മിറ്റി ഭാരവാഹിയും വാർഡ്‌ അംഗവുമായ കെ. കെ. അംബുജാക്ഷൻ തുകയടങ്ങുന്ന ചെക്ക് ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ.രജീഷ്, വി.ഷിജു, പി. വി. വിജയൻ, ദാമോദരൻ, സന്തോഷ് എന്നിവർ പങ്കെടുത്തു. 7,83,560 രൂപയാണ് ചികിത്സക്കായി കമ്മിറ്റി സ്വരൂപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!