നിടുംപുറംചാലിൽ കാർഷിക സെമിനാറും ആദരവും
നിടുംപുറംചാൽ:അടുക്കളകൃഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി നിടുംപുറംചാൽ യൂണിറ്റും കണിച്ചാർ കൃഷിഭവനും ചേർന്ന് കാർഷിക സെമിനാറും ആദരവും നടത്തി. സെയ്ന്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ രൂപതാ ഡയറക്ടർ ഫാ.വിപിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.സ്കറിയ പൂവത്താനിക്കുന്നേൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.സി.ഷിന്റോ, കണിച്ചാർ കൃഷി ഓഫീസർ അരുൺ ജോസ്, പൗലോസ് കിഴക്കേക്കര, റെജി പീലിക്കുഴി എന്നിവർ സംസാരിച്ചു.5001 പച്ചക്കറിതൈകളുടെവിതരണവും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.
