‘ഹൃദ്രോഗിയെന്ന് പറഞ്ഞിട്ടും മരിക്കെടാന്ന് പറഞ്ഞ് മുഷ്ടി ചുരുട്ടി നെഞ്ചിലടിച്ചു’; ഓട്ടോ തൊഴിലാളിക്ക് മർദ്ദനം
കണ്ണൂര്‍: ചിറക്കുനിയില്‍ ഓട്ടോറിക്ഷാ തൊഴിലാളിക്ക് നേരെ മര്‍ദ്ദനം. ധര്‍മ്മടം സ്വദേശിയായ ഇസ്മയിലിന് നേരെയാണ് ആക്രമണമുണ്ടായത്.
ഓട്ടോ തിരിക്കുന്നതിനിടെയാണ് പാലയാട് സ്വദേശിയായ ശ്രീകുമാറാണ് ആക്രമിച്ചത്. ഹൃദയ സംബന്ധമായ രോഗമുള്ളയാളാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദിക്കുകയായിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു. ചാവുന്നുണ്ടേല് ചാവട്ടെ എന്ന് പറഞ്ഞാണ് നെഞ്ചിന് അടിച്ചതെന്നും ഇസ്മയില്‍ പറഞ്ഞു.
‘ഇന്ഡിക്കേറ്ററിട്ടാണ് വണ്ടി തിരിച്ചത്. അപ്പോഴേക്കും സ്കൂട്ടറുകാരന് വന്ന് വണ്ടിവെച്ച് നീയെന്താടാ കാണിക്കുന്നതെന്ന് ചോദിച്ചു. ചീത്തയും വിളിച്ചു. ഇങ്ങനെയാണോ വീട്ടില്‍ പെരുമാറുന്നതെന്ന് ഞാന്‍ ചോദിച്ചു. അപ്പോൾ കൊല്ലുമെന്ന് പറഞ്ഞു. ഞാന്‍ ഹാര്‍ട്ട് പേഷ്യന്റ് ആണെന്ന് പറഞ്ഞു. അപ്പോഴേക്കും എന്നാല്‍ നീ മരിക്കെടാ എന്ന് പറഞ്ഞ് മുഷ്ടി ചുരുട്ടി എന്റെ നെഞ്ചത്തടിച്ചു’, ഓട്ടോഡ്രൈവർ പറഞ്ഞു.
