ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത് 14 വർഷം, അഴീക്കോട് മണികണ്ഠൻ വധക്കേസ് പ്രതി ആനന്ദ് പിടിയിൽ
കണ്ണൂർ: കണ്ണൂർ അഴീക്കോട് മണികണ്ഠൻ വധക്കേസിലെ പിടികിട്ടാപ്പുള്ളി 14 വർഷത്തിന് ശേഷം പിടിയിൽ. തമിഴ്നാട് സ്വദേശി ആനന്ദ് ആണ് പിടിയിലായത്. 2012-ൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
2012-ൽ അഴീക്കൽ പഞ്ചായത്തിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. പ്രദേശവാസിയായ മണികണ്ഠൻ എന്നയാളെ മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആനന്ദ്. അന്ന് വളപട്ടം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പൊലീസിന്‍റെ പിടിയിലാകാതിരിക്കാൻ ഇയാൾ മൊബൈൽ ഫോണുകളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. കൂടാതെ, വിവിധ സ്ഥലങ്ങളിലായി മാറിമാറി താമസിക്കുകയും ചെയ്തു.
2021-ൽ സുലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു കൊലപാതകക്കേസിലും ഇയാൾ പ്രതിയായിരുന്നു. തുടർന്ന് നടത്തിയ രഹസ്യഅന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിലെ ഒരു വീട്ടിൽ
