ഒന്നരവയസുകാരന്റെ മരണം: മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍, റിപ്പോര്‍ട്ട് ഉടന്‍ കൈമാറും

Share our post

കണ്ണൂര്‍: ചികിത്സാപ്പിഴവ് കാരണം ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ഏഴ് പേരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ മൂന്ന് പേരെ മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനുവദിച്ചുള്ളൂ. കേസിലെ ഇടപെടലിന്റെ ഭാഗമായാണ് അനാവശ്യമായി ആളുകളെ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താത്തെതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ പ്രതികരിച്ചത്.

നിയമപരമല്ലാത്ത ഇടപെടല്‍ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അനാവശ്യമായി എന്തിനാണ് മെഡിക്കല്‍ ബോര്‍ഡില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതെന്നായിരുന്നു ചോദ്യം. യോഗത്തില്‍ പങ്കെടുത്ത അഞ്ചില്‍ മൂന്നുപേരും ചികിത്സാ പിഴവ് ശരി വെച്ചിരുന്നു.

ആശുപത്രിക്ക് ക്രിമിനല്‍ അനാസ്ഥ സംഭവിച്ചെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ലഭിച്ച രേഖകള്‍ പരിശോധിക്കുമ്പോള്‍ അനാസ്ഥ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും.

അതേസമയം കേസില്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ നടക്കുന്നതായി ആശങ്കയുണ്ടെന്ന് കുടുംബം പ്രതികരിച്ചു. മെഡിക്കല്‍ ബോര്‍ഡിലെ ഇടപെടലുകള്‍ ഇതിന്റെ സൂചനയാണെന്നും കുടുംബം പ്രതികരിച്ചു. നീതിയുക്തമായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!