പേപ്പറിൽ എഴുതി കടത്തി, മനഃപാഠമാക്കി; നീറ്റ് ചോദ്യങ്ങൾ ചോർത്തിയ രീതികൾ കണ്ടെത്തി സിബിഐ

Share our post

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിബിഐയുടെ നിർണ്ണായക കണ്ടെത്തലുകൾ പുറത്തുവന്നു. വിദഗ്ധരായ പ്രതികൾ വളരെ ആസൂത്രിതമായ രീതികളിലൂടെയാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. പിടിയിലായ കെമിസ്ട്രി പ്രൊഫസർ കുൽക്കർണി ഉൾപ്പെടെയുള്ളവർ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിലാക്കി കുറിച്ചെടുത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഏകദേശം 147 സെറ്റുകളാണ് ഇത്തരത്തിൽ കടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മറ്റ് രണ്ട് പ്രതികൾ ചോദ്യങ്ങൾ മനപ്പാഠമാക്കിയാണ് പുറത്തെത്തിച്ചത്. ഹോട്ടൽ മുറിയിൽ എത്തിയ ശേഷം ഒരാൾ ഇവ എഴുതിയെടുത്തപ്പോൾ, മറ്റൊരാൾ പാഠപുസ്തകങ്ങളിൽ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഖണ്ഡികകൾ അടയാളപ്പെടുത്തിയാണ് വിവരങ്ങൾ കൈമാറിയത്. ചോദ്യപ്പേപ്പർ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഘട്ടത്തിലാണ് ഈ ചോർച്ച നടന്നതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിൽ എൻടിഎയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായതായും സിബിഐ ചൂണ്ടിക്കാട്ടുന്നു. എൻടിഎയുടെ ഒന്നാം നിലയിലുള്ള കെട്ടിടത്തിൽ പുറത്തേക്ക് ഇറങ്ങുന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ പോലും ഉണ്ടായിരുന്നില്ല എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിട്ടുണ്ട്. നിലവിൽ സംഭവത്തിൽ സിബിഐ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കേസിന്റെ ഗൗരവം പരിഗണിച്ച് സിബിഐ ഉടൻ തന്നെ ഇടക്കാല റിപ്പോർട്ടോ കുറ്റപത്രമോ സമർപ്പിക്കുമെന്നാണ് സൂചന


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!