ക്രൂഡ് ഓയിൽ ബാരലിന് 70 രൂപയായി, ഇനിയെങ്കിലും ഇന്ധനവില കുറയുമോ? വിലവർധന രണ്ടാഴ്ചത്തേക്ക് പിൻവലിച്ചേക്കില്ലെന്ന് സൂചന
ദില്ലി: പെട്രോൾ-ഡീസൽ വിലവർധന രണ്ടാഴ്ചത്തേക്ക് പിൻവലിച്ചേക്കില്ലെന്ന് സൂചന. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് കേന്ദ്ര സർക്കാർ സ്ഥിതി വിലയിരുത്തും. അതിന് ശേഷമേ തീരുമാനം ഉണ്ടാകാൻ സാധ്യതയുള്ളൂ. ഉടനെ ഇന്ധന വില കുറയ്ക്കാനാവില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. യുദ്ധത്തെ തുടർന്ന് ലോക വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110- 120 ഡോളർ വരെ ഉയർന്നിരുന്നു. ഇപ്പോൾ വില 70 -73 ഡോളറിലേക്ക് താഴ്ന്നു. ഇടയ്ക്ക് ബാരലിന് 70 ഡോളറിന് താഴെയുമെത്തിയിരുന്നു. എന്നിട്ടും ഇന്ധന വില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറായില്ല. നിലവിൽ പെട്രോളിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില.
