പൊതുപ്രവർത്തക മണപ്പാട്ടി ഷീബക്ക് ജീവിതം തിരികെപ്പിടിക്കാൻ സുമനസ്സുകളുടെ സഹായം വേണം
പേരാവൂർ: പേരാവൂർ പഞ്ചായത്ത് മുൻ മെമ്പറും ആശാ-കുടുംബശ്രീ പ്രവർത്തകയുമായ മണപ്പാട്ടി ഷീബ രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലാണ്. പേരാവൂർ പുതുശേരി സ്വദേശിനിയായ ഇവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ സാമ്പത്തിക സഹായം ആവശ്യമാണ്. ഷീബയെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായക്കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വാർഡ് മെമ്പർ കെ.കെ.അംബുജാക്ഷൻ ചെയർമാനും എം.രാജീവൻ കൺവീനറുമായ ചികിത്സാ സഹായ കമ്മിറ്റി കേരള ഗ്രാമീൺ ബാങ്ക് പേരാവൂർ ശാഖയിൽ ആരംഭിച്ച അക്കൗണ്ടിൽ സഹായങ്ങൾ അയക്കാം. മകൾ ശില്പ ബാബുവിന്റെ 7907323425 എന്ന ഗൂഗിൾ പേയിലേക്കും സഹായം അയക്കാം. സുമനസുകളുടെ സാമ്പത്തിക സഹായമാണ് ഷീബയുടെ പ്രതീക്ഷ.
ഷീബ ചികിത്സാ കമ്മിറ്റി
അക്കൗണ്ട് നമ്പർ: 40579101106611
ഐ.എഫ്.എസ്.സി: KLGB0040579
ഗൂഗിൾപേ (ഷീബ ബാബു)
7907323425
സ്‌കാനർ

