രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

Share our post

ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ്‌ സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരി ക്കെയാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമു കുര്യന്റെ രാജി സ്വീകരിച്ചു. 

‘പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, ഭരണഘടനയുടെ ആർട്ടിക്കിൾ 75 ലെ വകുപ്പ് (2) പ്രകാരം, കേന്ദ്ര മന്ത്രി സഭയിൽ നിന്നുള്ള ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു’രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു.

മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു കുര്യൻ. കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റിലാണ്അദ്ദേഹത്തെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു.രാജ്യസഭയിലേക്ക് അദ്ദേഹത്തിന് വീണ്ടും ബിജെപി അവസരം നൽകിയിരുന്നില്ല.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽനിന്ന് ജനവിധി തേടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. 2021-ൽ അൽഫോൺസ് കണ്ണന്താനം ബിജെപിക്കായി മത്സരിച്ച് നേടിയതിനേക്കാൾ കുറഞ്ഞ വോട്ടാണ് ജോർജ് കുര്യന് കേന്ദ്ര മന്ത്രിയായി മത്സരിച്ചിട്ടും നേടാനായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!