മഴ പ്രതീക്ഷിച്ചത്ര കിട്ടിയില്ല, ഉപഭോഗം കുറഞ്ഞില്ല, വൈദ്യുതി നിയന്ത്രണം സവിശേഷ സാഹചര്യം കണക്കിലെടുത്തെന്ന് മന്ത്രി സണ്ണി ജോസഫ്,

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത്  വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ്  മന്ത്രി ഇക്കാര്യം വിശദീകരിച്ചത്  മാർച്ച് ഏപ്രിലിൽ വൈദ്യുതി കടം വാങ്ങിയിരുന്നു അത് ജൂണിൽ തിരിച്ച് കൊടുക്കണം  സവിശേഷ സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു

പ്രതീക്ഷിച്ച മഴ കിട്ടുന്നില്ല. അണക്കെട്ടുകളില് ജലനിരപ്പ് കുറയുന്നു.പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി വാങ്ങാന് കഴിയാത്ത അവസ്ഥ. ഇതിന് പുറമേ മറ്റു സംസ്ഥാനങ്ങളില് നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി തിരിച്ച് കൊടുക്കേണ്ട ബാധ്യതയും . ഇതെല്ലാം ചേര്‍ന്ന് സംസ്ഥാനത്തെ എത്തിച്ചത് കടുത്ത് വൈദ്യുതി പ്രതിസന്ധിയിലാണ്.ദിവസവും 900 മെഗാവാട്ടിന്‍റെ കുറവ്.ഈ സാഹചര്യത്തില് 9 നും 12 നുമിടയില് ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ട്.

വരും ദിവസങ്ങളിലെ പ്രതിസന്ധി നേരിടുന്നതിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന് അടുത്തിടെ കെഎസ് ഇബി ടെന്‍ഡനര് ക്ഷണിച്ചിരുന്നു. ഈ മാസത്തേക്ക് ഒരു പ്രതികരണവും ഉണ്ടായില്ല.ജൂലൈയിലേക്ക് ടെന്‍ഡര് നല്‍കിയ കന്പനി ആവശ്യപ്പെട്ടത് യൂണിറ്റിന് 10 രൂപ 99 പൈസ. വൈദ്യുതി വാങ്ങാന് പത്ത് രൂപക്കപ്പുറംചെലവിടരരുതെന്നാണ് റെഗുലേറ്ററി കമീഷന്‍റെ നിര്ദ്ദേശം.ഇതില് ഇളവ് തേടി കമീഷന് കത്തും നല്‍കിയിട്ടുണ്ട് കെഎസ് ഇ ബി.പ്രതിസന്ധി തുടര്‍ന്നാല് ഇപ്പോഴുള്ള നിയന്ത്രണം അടുത്ത മാസത്തേക്കും നീളും. ഏറെ നിരാശയിലാകുന്നത് ഫുട്ബോള് പ്രേമികളും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!