പേരാവൂർ കാട്ടുമാടം സെൻട്രയിൽ ഫുട്‌ബോൾ കാർണിവൽ
പേരാവൂർ: ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഭാഗമായി ലഹരി മുക്ത സന്ദേശം നല്കി പേരാവൂർ കാട്ടുമാടം സെൻട്രയിൽ ഫുട്‌ബോൾ കാർണിവൽ ഒരുക്കി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.പി.അബ്ദുൾ റഷീദ് അധ്യക്ഷനായി.
പഞ്ചായത്തംഗം ബേബി സോജ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ, മുസ്തഫ കാട്ടുമാടം, എ.എം.അബ്ദുൾ ലത്തീഫ്, കാട്ടുമാടം സെൻട്ര എം.ഡി. മുഹമ്മദ് കാട്ടുമാടം തുടങ്ങിയവർ സംസാരിച്ചു.
