സ​ർ​ക്കാ​ർ മാ​റി​യ​ത് ആ​ന അ​റി​ഞ്ഞി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ഒ​ന്നി​നും മ​റു​പ​ടി​യ​ല്ല; തു​റ​ന്ന​ടി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

Share our post

കോ​ട്ട​യം: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു. നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ചി​ന്ന​ക്ക​നാ​ലി​ൽ ഉ​ണ്ടാ​യ​ത്.

സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട എ​ല്ലാ ന​ട​പ​ടി​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണം. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. മു​ൻ സ​ർ​ക്കാ​ർ നേ​ര​ത്തെ ത​ന്നെ തു​ട​ക്കം കു​റി​ച്ച ചി​ല പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ണ്ട്. അ​തി​നൊ​ക്കെ കൃ​ത്യ​മാ​യ തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണം.

വ​ന്യ​ജീ​വി പ്ര​ശ്ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​പ​ത്തു​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. സ​ർ​ക്കാ​ർ മാ​റി​യ​ത് ആ​ന അ​റി​ഞ്ഞി​ല്ല എ​ന്ന് പ​രി​ഹാ​സ​ത്തോ​ടെ പ​റ​യു​ന്ന​ത് ഒ​ന്നി​നും മ​റു​പ​ടി​യ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ർ​ശി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!