മലയാളികൾക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാൻ താത്പര്യമില്ല- ജസ്റ്റിസ് സന്ദീപ് മേത്ത
ന്യൂഡൽഹി: കേരളീയർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും ആ ഭാഷയിൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് സിപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത. വിവാഹമോചനക്കേസ് കേരളത്തിൽ നിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്നുള്ള ട്രാൻസ്ഫർ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് മേത്ത ഈ പരാമർശം നടത്തിയത്.
കേരളത്തിലെ കോടതികളിൽ നടക്കുന്ന കേസിൽ ഭാഷ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാരോപിച്ചാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കേരളത്തിലെ കോടതികളിൽ ഇംഗ്ലീഷ് ഭാഷയിൽ വാദം നടത്തുന്നതിന് ബുദ്ധിമുട്ടില്ലെന്ന് യുവതിയുടെ ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.
തുടർന്നാണ് കേരളീയർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാൻ താത്പര്യമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചത്. യുവതിയുടെ ആവശ്യം പരിഗണിച്ച് കേസ് പഞ്ചാബിലേക്ക് മാറ്റുകയും ചെയ്തു.
