ആലുവയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർ യാത്ര നേരത്തേയാക്കണം

Share our post

ആലുവ ∙ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്ന ഓക്ടോബർ 28 മുതൽ നവംബർ 6 വരെ ആലുവയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

  • തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു വരുന്ന ഭാരവാഹനങ്ങൾ ഇരിങ്ങാലക്കുടയിൽ നിന്നു തിരിഞ്ഞു കൊടുങ്ങല്ലൂർ, പറവൂർ, ചേരാനല്ലൂർ സിഗ്നൽ റോഡ് വഴി പോകണം. ടിപ്പർ, കണ്ടെയ്നർ ലോറികൾ മുതൽ ഗ്യാസ് പെട്രോളിയം ടാങ്കർ വരെ ഉള്ളവയ്ക്ക് ഇതു ബാധകമാണ്.
  • തൃശൂർ ഭാഗത്തു നിന്ന് ആലുവയിലേക്കു വരുന്ന ഭാരവാഹനങ്ങൾ അങ്കമാലിയിൽ നിന്നു തിരിഞ്ഞു കാലടി, പെരുമ്പാവൂർ റോഡ് വഴി പോകണം.
  • എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നു വരുന്ന ഭാരവാഹനങ്ങൾ ഇടപ്പള്ളിയിൽ നിന്നു തിരിഞ്ഞു ചേരാനല്ലൂർ സിഗ്നൽ, പറവൂർ, കൊടുങ്ങല്ലൂർ റോഡ് വഴി പോകണം.
  • കാക്കനാട് ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങൾ കളമശേരി കണ്ടെയ്നർ റോഡ് വഴി പറവൂർ, കൊടുങ്ങല്ലൂർ റൂട്ടിൽ പോകണം.
  • കളമശേരി, അങ്കമാലി ഭാഗങ്ങളിൽ നിന്നു ഭാരവാഹനങ്ങൾ ആലുവ ഭാഗത്തേക്കു കടത്തിവിടില്ല.
  • വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്ന് ആലുവ ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലൂർ ജംക്‌ഷനിൽ നിന്നു തിരിഞ്ഞു യുസി കോളജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ എത്തി വലത്തേക്കു പോകണം.
  • ആലുവയിൽ നിന്നു വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ തോട്ടയ്ക്കാട്ടുകര ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു കടുങ്ങല്ലൂർ റോഡ് വഴി പോകണം.
  • പറവൂർ കവല–തോട്ടയ്ക്കാട്ടുകര സർവീസ് റോഡിലൂടെ പറവൂർ കവലയിൽ നിന്നു ഗതാഗതം അനുവദിക്കില്ല.
  • അങ്കമാലി, പറവൂർ ഭാഗത്തു നിന്നു വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്നു മണപ്പുറം ഭാഗത്തേക്കു തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കണം.
  • മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഗതാഗതം അനുവദിക്കും.
  • കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം മനസ്സിലാക്കി യാത്ര നേരത്തേ തുടങ്ങണം. സിയാലും ഇതു സംബന്ധിച്ചു നിർദേശം നൽകിയിട്ടുണ്ട്.
  • ആവശ്യമെങ്കിൽ ആലുവ നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ടാകും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!