Connect with us

MATTANNOOR

മട്ടന്നൂരിലെ അക്രമം: ആറുപേർകൂടി അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ : ഇടവേലിക്കലിൽ മൂന്ന് സി.പി.എം. പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറുപേരെക്കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊക്കയിൽ സ്വദേശി സുജി (30), ദേവർക്കാട്ടെ ജ്യോതിഷ് (31), പെരുന്തറച്ചാൽ സ്വദേശികളായ രഞ്ജിത്ത് (30), രാജേഷ് (26), അക്ഷയ് (28), വിനീഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എല്ലാവരും ആർ.എസ്.എസ്. പ്രവർത്തകരാണ്. ഞായറാഴ്ച രാത്രി ഇടവേലിക്കലിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന സി.പി.എം. ഇടവേലിക്കൽ ബ്രാഞ്ചംഗം ലതീഷ്, സുനോപ്, റിജിൽ എന്നിവരെയാണ് വടിവാളും മറ്റുമായെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. മട്ടന്നൂർ ടൗണിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്.

കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് എ.സി.പി. കെ.വി.വേണുഗോപാൽ, മട്ടന്നൂർ ഇൻസ്പെക്ടർ എം.സി.അഭിലാഷ്, എസ്.ഐ. ആർ.എൻ.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ അക്രമമല്ലെന്നും വ്യക്തിവൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്നും പോലീസ് പറഞ്ഞു. ഇടവേലിക്കൽ മേഖലയിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.


Share our post

MATTANNOOR

കത്താതെ തെരുവുവിളക്കുകൾ; ചാവശ്ശേരി ടൗൺ ഇരുട്ടിൽ

Published

on

Share our post

മട്ടന്നൂർ : തെരുവുവിളക്കുകൾ കത്താതായതോടെ ചാവശ്ശേരി ടൗൺ ഇരുട്ടിലായി. നിരവധി വിളക്കുകളുള്ള ടൗണിൽ ഒന്നുപോലും കത്തുന്നില്ല. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ചാവശ്ശേരി ടൗണിലും പരിസരങ്ങളിലും സോളാർ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. പിന്നീട് പലപ്പോഴായി തെരുവുവിളക്കുകളുടെ ബാറ്ററികൾ മോഷണം പോയി.

ഒരുമാസം മുൻപാണ് ചാവശ്ശേരി ബസ് ഷെൽട്ടറിന് സമീപത്തെ തെരുവുവിളക്കിന്റെ ബാറ്ററിയും മോഷ്ടിച്ചത്. ബാറ്ററികൾ കൊണ്ടുപോകുന്നവർക്കെതിരേ പരാതിപ്പെടാനോ നിയമനടപടി സ്വീകരിക്കാനോ അധികൃതരും തയ്യാറാകുന്നില്ല.

വിമാനത്താവളത്തിലേക്കും മറ്റും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ടൗണിലാണ് വെളിച്ചമില്ലാത്തത്. തെരുവുവിളക്കുകൾ കത്തിക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.


Share our post
Continue Reading

MATTANNOOR

ക്രിപ്റ്റോ കറൻസി ഇടപാട് നടത്തി; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3.70 ലക്ഷം രൂപ

Published

on

Share our post

മട്ടന്നൂർ: ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു.മറ്റൊരു പരാതിയിൽ പയ്യാമ്പലം സ്വദേശിക്ക് 27,800 രൂപ നഷ്ടപ്പെട്ടു.

ഡ്രൈ ഫ്രൂട്ട് ഓർഡർ ചെയ്യുന്നതിനായി ഗൂഗിളിൽ സേർച്ച്‌ ചെയ്‌ത പരാതിക്കാരനെ ഇന്ത്യ മാർട്ടിൽനിന്നാണെന്നും സാധനങ്ങൾ കുറഞ്ഞ വിലയ്ക്കു തരാമെന്നും പറഞ്ഞു പണം വാങ്ങിയതിനു ശേഷം സാധനങ്ങളോ വാങ്ങിയ പണമോ തിരികെ നൽകാതെ തട്ടിപ്പിനിരയാക്കുകയായിരുന്നു.ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനു പണം നിക്ഷേപിച്ച തലശ്ശേരി സ്വദേശിയും ഓൺലൈൻ തട്ടിപ്പിനിരയായി. നിക്ഷേപിച്ച 24,241 രൂപയോ ലാഭമോ തിരികെ നൽകാതെ തട്ടിപ്പിനിരയാക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫെയ്‌സ്‌ബുക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചു ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സേർച്ച് ചെയ്ത‌്‌ വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പെടുകയോ ചെയ്‌താൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുക, വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുക തുടങ്ങിയവ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു. ഇത്തരം ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാവുന്നതാണ്.


Share our post
Continue Reading

MATTANNOOR

മട്ടന്നൂർ കോളാരിയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

Published

on

Share our post

മട്ടന്നൂര്‍ : കോളാരിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് ശേഖരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്വാക്ഡും സ്ഥലത്തെത്തി ഉടനടി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കി.

ഈ മേഖലയില്‍ ആര്‍.എസ്.എസ്സിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമാണെന്നും ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും സി.പി.എം ആരോപിച്ചു. എന്നാല്‍ ഇതുവരെ പൊലീസ് ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല. 

ബോംബുകള്‍ ഈ അടുത്ത കാലത്ത് തന്നെ നിര്‍മിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആരാണെന്നും ഇവരുടെ ലക്ഷ്യമെന്താണെന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Share our post
Continue Reading

Kerala1 hour ago

കൊക്കോ വില കുതിച്ചു; കിലോയ്‌ക്ക്‌ 1020 രൂപ

IRITTY2 hours ago

കൂട്ടുപുഴയിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ 

Kerala2 hours ago

പോക്‌സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Kerala3 hours ago

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

health21 hours ago

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

Kannur21 hours ago

യു.ജി.സി-നെറ്റ് പരീക്ഷ` `പരിശീലനം

Kerala21 hours ago

കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്ര’; വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഗവി യാത്രകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടിസി

MATTANNOOR22 hours ago

കത്താതെ തെരുവുവിളക്കുകൾ; ചാവശ്ശേരി ടൗൺ ഇരുട്ടിൽ

Kerala22 hours ago

ലിറ്റ്‌സിയ വാഗമണിക, വാഗമണ്ണിന്റെ പേരിൽ പുതിയ സസ്യം

Kerala22 hours ago

ഗ്രേസ് മാർക്ക് നിശ്ചയിച്ചു, മൂന്നുമുതൽ 100 വരെ മാർക്ക്; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!