Connect with us

Kerala

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

Published

on

Share our post

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശവുമനുസരിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതാണ്.


Share our post

Kerala

എം.ജി., കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ്‌ മാസ്റ്റേഴ്സ് പ്രോഗ്രാം

Published

on

Share our post

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും ചേർന്ന് നടത്തുന്ന എം.എസ്‌സി. പ്രോഗ്രാമുകൾക്ക് 30 വരെ അപേക്ഷിക്കാം. എം.എസ്‌സി. ഫിസിക്സ്(നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്‌സി.കെമിസ്ട്രി(നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലാണ് പ്രവേശനം.

എം.ജി.സർവകലാശാലയിലെ സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയും കണ്ണൂർ സർവകലാശാലയിലെ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളും ചേർന്നാണ് കോഴ്സുകൾ ഏകോപിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് രണ്ട്‌ സർവകലാശാലകളിലെയും സൗകര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്താം. തൊഴിലിനും ഗവേഷണത്തിനും സാധ്യതയുള്ള കോഴ്‌സുകൾ പഠിക്കുന്ന ഘട്ടത്തിൽ വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ടാകും.

രണ്ടുകോഴ്സുകളും എം.ജി., കണ്ണൂർ സർവകലാശാലകളുടെ റെഗുലർ എം.എസ്‌സി. കോഴ്സുകൾക്ക് തുല്യമായിരിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അവർ തിരഞ്ഞെടുക്കുന്ന പേരന്റ് യൂണിവേഴ്സിറ്റിയിൽനിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക.

ഫിസിക്‌സിലോ, കെമിസ്ട്രിയിലോ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എസ്‌സി. അല്ലെങ്കിൽ ബി.എസ്‌സി. ഓണേഴ്‌സ് ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിലും(www.mgu.ac.in) നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വകുപ്പിന്റെ വെബ്‌സൈറ്റിലും (https://nnsst.mgu.ac.in/) ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9562789712, 9495392750(ഫിസിക്‌സ്), 8281915276, 9447709276(കെമിസ്ട്രി).


Share our post
Continue Reading

Kerala

മാവേലി എക്‌സ്‌പ്രസിൽ ഒരു ജനറൽ കോച്ച് കുറച്ചു; സ്ലീപ്പർ കോച്ച് കൂട്ടി

Published

on

Share our post

കണ്ണൂർ: മാവേലി എക്സ്പ്രസിൽ ഒരു സ്ലീപ്പർ കോച്ച് കൂട്ടി. ഒരു ജനറൽ കോച്ച് കുറച്ചാണ് സ്ലീപ്പർ ഘടിപ്പിക്കുന്നത്. നിലവിൽ മാവേലി എക്‌സ്‌പ്രസിന് 24 കോച്ചുണ്ട്. ഒൻപത് സ്ലീപ്പറും ആറ് ജനറൽ കോച്ചും ഏഴ് എ.സി കോച്ചും രണ്ട് എസ്.എൽ.ആർ. കോച്ചുമാണുള്ളത്.

മംഗളൂരു-തിരുവനന്തപുരം (16603) വണ്ടിയിൽ 15 മുതൽ 22 വരെയാണ് അധിക സ്ലീപ്പർ കോച്ച് ഉണ്ടാകുക. തിരുവനന്തപുരം-മംഗളൂരു (16604) വണ്ടിയിൽ 16 മുതൽ 23 വരെ ഒരു കോച്ച് അധികമുണ്ടാകും. യാത്രാത്തിരക്ക് പരിഗണിച്ചാണ് ഒരു സ്ലീപ്പർ കോച്ച് കൂട്ടിയതെന്ന് റെയിൽവേ അറിയിച്ചു.

മാവേലി എക്‌സ്‌പ്രസ് ഉൾപ്പെടെ തീവണ്ടികളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി. കോച്ച് വർധിപ്പിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സപ്രസിലെ റിസർവേഷൻ കോച്ചിൽ ടിക്കറ്റ് പരിശോധകൻ അക്രമിക്കപ്പെട്ടിരുന്നു.


Share our post
Continue Reading

Kerala

കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ചനിലയിൽ; മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍

Published

on

Share our post

കൊല്ലം: തീവണ്ടി തട്ടി യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയ്യംഭാഗത്താണ് സംഭവം.

ഇരുവരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയാണ്. ഇവര്‍ സുഹൃത്തുക്കളാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പാളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ മാറ്റുന്നതുവരെ പിന്നാലെ എത്തിയ കൊച്ചുവേളി-മൈസൂര്‍ എക്‌സ്പ്രസ് അരമണിക്കൂറോളം ട്രാക്കില്‍ പിടിച്ചിട്ടു. ഒരു യുവാവും യുവതിയും പാളത്തിനു കുറച്ചുമാറി ഇരിക്കുന്നതു കണ്ടതായി അതുവഴി പോയവര്‍ പറയുന്നു.

അവര്‍ ഇരുന്ന ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. പൂര്‍ണമായും നശിപ്പിച്ചനിലയിലായിരുന്ന ഫോണില്‍ സിം കാര്‍ഡ് ഇല്ലായിരുന്നെന്ന് പോലീസ് അറിയിച്ചു. കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു.


Share our post
Continue Reading

Kerala9 mins ago

എം.ജി., കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ്‌ മാസ്റ്റേഴ്സ് പ്രോഗ്രാം

IRITTY35 mins ago

പടിയൂരിൽ ജ്യേഷ്‌ഠനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു

Social44 mins ago

ഗൂഗിളിനോട് ചിത്രങ്ങള്‍ ചോദിച്ച് വാങ്ങാം; ഗൂഗിള്‍ ഫോട്ടോസില്‍ എ.ഐ സെര്‍ച്ച് അവതരിപ്പിച്ചു

Kerala1 hour ago

മാവേലി എക്‌സ്‌പ്രസിൽ ഒരു ജനറൽ കോച്ച് കുറച്ചു; സ്ലീപ്പർ കോച്ച് കൂട്ടി

Kerala1 hour ago

കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ചനിലയിൽ; മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍

Kerala2 hours ago

5ജിക്ക് വേണ്ടി ഇറക്കിയതൊക്കെ ഇരട്ടിയായി തിരിച്ചുപിടിക്കാൻ ടെലികോം കമ്പനികൾ; കോൾ, ഡേറ്റ നിരക്കുകൾ കൂട്ടിയേക്കും

Kannur2 hours ago

കണ്ണൂരിൽ തലക്കടിച്ച് കവർച്ച; ആറംഗ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

Kerala2 hours ago

നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം;പ്രതി രാഹുലിനെതിരെ വധശ്രമക്കുറ്റം

Kerala2 hours ago

ഇരുചക്ര വാ​ഹന യാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

Kerala3 hours ago

കാസർകോട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!