സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ റാലി വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പേരാവൂരിൽ

Share our post

പേരാവൂർ: സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ റാലി വെള്ളിയാഴ്ച(18/9/26) മുതൽ തിങ്കളാഴ്ച (21/9/26) വരെ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസിൽ നടക്കും. 1200-ൽ പരം സ്‌കൗട്ടുകളും ഗൈഡുകളും പങ്കാളികളാവും. തൂഫാൻ ഡ്രൈവ്, സെറിമോണിയൽ പരേഡ്, നോളജ് ഹണ്ടിങ്ങ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, നൃത്തനിശ, ഗാനോത്സവം, സ്‌കിൽ-ഒ-രമ, പെജന്റ് ഷോ, അഡ്വഞ്ചർ പ്രോഗ്രാം, കബ് ബുൾബുൾ സംഗമം എന്നിവയുണ്ടാവും.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പതാകവന്ദനം. എട്ടിന് ഗാനോത്സവം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹൂഫ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് ഉദ്ഘാടന സമ്മേളനം മന്ത്രി സണ്ണി ജോസഫും അഡ്വഞ്ചർ അവാർഡ് പ്രോഗ്രാം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി.ഷൈനിയും ഡിസ്‌പ്ലേ ജില്ലാ കളക്ടർ പി.എൻ.വിഷ്ണുരാജും ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച കബ് ബുൾബുൾ സംഗമം പാനൂർ എ.ഇ.ഒ ബൈജു കേളോത്തും ഡിസാസ്റ്റർ മാനേജ്‌മെന്റ് വി.കെ.സനോജ് എം.എൽ.എയും പെജന്റ് ഷോ ഫാദർ മാത്യു തെക്കേമുറിയും ക്യാമ്പ് ഫയർ പി.കെ.പ്രവീൺ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച രാവിലെ 7.30ന് സെറിമോണിയൽ പരേഡ്, 9.30ന് സമാപന സമ്മേളനം അസോസിയേഷൻ സംസ്ഥാന അസി.കമ്മീഷണർ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി കെ.അനിൽ കുമാർ, അർജുൻ കുറുങ്ങോട്ട്, പി.വിനോദ്, വി.കെ.ഗീതാറാണി, പി.റോബിൻ ജോസഫ് എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!