ജി ടെക് പേരാവൂർ സ്മാർട്ട് വില്ലേജിൽ എ.ഐ ഡിജിറ്റൽ കണക്ട് കോഴ്സ് തുടങ്ങി

Share our post

പേരാവൂർ : ജി ടെക് പേരാവൂർ സ്മാർട്ട് വില്ലേജിൽ എ.ഐ ഡിജിറ്റൽ കണക്ട് കോഴ്സ് തുടങ്ങി. 36 മണിക്കൂർ കൊണ്ട് കോഴ്സ് പൂർത്തിയാക്കാം.1000 രൂപ മാത്രമാണ് ഫീസ്. ഗ്രാമീണ മേഖലകളിലെ യുവതിയുവാക്കൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും ഫിനാൻഷ്യൽ ഫ്രീഡം നേടാനുള്ള അവസരം സൃഷ്ടിക്കാനും, ഒപ്പം മുതിർന്നവർക്ക് ഓൺലൈൻ സേവനങ്ങളും, മൊബൈൽ അധിഷ്ഠിത എ.ഐ സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടുന്നതിനുവേണ്ടിയുമാണ് ജി-ടെക് പേരാവൂർ നടപ്പിലാക്കുന്ന സ്‌മാർട്ട് വില്ലേജ് പദ്ധതി. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ നൽകുന്ന ഓൺലൈൻ സേവനങ്ങൾ (പേയ്മെൻ്റ്, ഓൺലൈൻ രെജിസ്ട്രേഷൻ, മറ്റു ഗവ. സേവനങ്ങൾ) നിങ്ങളുടെ മൊബൈൽ ഉപയോഗിച്ചു മുതിർന്നവർക്കും, വീട്ടമ്മമാർക്കും അനായാസം ചെയ്യാൻ പരിശീലനം നൽകുന്ന കോഴ്‌സ് ആണ് എ.ഐ ഡിജിറ്റൽ കണക്ട് . സ്മാർട്ട് വില്ലേജ് സ്കോളർഷിപ്പ് പ്രോജക്റ്റിലൂടെ വിദ്യാർത്ഥികൾക്ക് എ. ഐ ഇൻ്റഗ്രേറ്റഡ് മോഡ്യൂളുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ജനറേറ്റീവ് എഐ മോഡ്യൂൾ പരിശീലനം നൽകുന്നതിലൂടെ, ചാറ്റ് ജിറ്റിപി , എ ഐ ഇമേജ് ജനറേറ്റർസ് , ഓട്ടോമാറ്റഡ് അക്കൗണ്ടിങ് ടൂൾസ് പോലുള്ള ആധുനിക എ.ഐ ടൂളുകൾ കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നു.

കോഴ്സിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്‌ണൻ നിർവഹിച്ചു. ടെറിൻ ടോം, കെ.ജോഷ്ന, സി.അഞ്ജന ,നവീൻ, അമൽജിത്ത്, ജിതിൻ രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!