സ്വന്തം വോട്ട് പോലുമില്ല; ബിജെപി സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത് ഒരു വോട്ട്

Share our post

രാജസ്ഥാനിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട് മാത്രം. ഡിഡ്‌വാന-കുചാമൻ ജില്ലയിലെ പർബത്‌സർ നഗരസഭയിലെ 13-ാം വാർഡിൽ നിന്ന് മല്‍സരിച്ച കൈലാഷ് ചന്ദ് എന്ന സ്ഥാനാർത്ഥിക്കാണ് ഈ ദാരുണമായ തിരിച്ചടി നേരിട്ടത്. കോൺഗ്രസ് സ്ഥാനാര്‍ഥി ഹിന ഖാനത്തിന് 376 വോട്ടുകള്‍ നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥി റഷീദ് ഖാൻ 195 വോട്ടുകളും നേടി. 

തനിക്ക് ഒരു വോട്ട് മാത്രം ലഭിച്ചതിനെക്കുറിച്ച് കൈലാഷ് ചന്ദിന്റെ പ്രതികരണമിങ്ങനെ: “എനിക്ക് ലഭിച്ചത് ഒരു വോട്ടാണ്. എന്റെ സ്വന്തം വോട്ട് 12-ാം വാർഡിലാണ്. എന്നാൽ പാർട്ടി എന്നെ അയൽ വാർഡായ 13-ലാണ് മത്സരിപ്പിച്ചത്. 13-ാം വാർഡിലെ ആരോ ഒരാൾ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്.”

ആകെ 25 വാർഡുകളുള്ള പർബത്‌സർ നഗരസഭയിൽ 13 വാർഡുകൾ നേടി കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി. ബിജെപി 12 വാർഡുകളിൽ വിജയിച്ചു. രാജസ്ഥാനിലെ 309 തദ്ദേശ സ്ഥാപനങ്ങളിലെ പതിനായിരത്തിലധികം കൗൺസിലർ പദവികളിലേക്ക് നടന്ന് കൊണ്ടിരുന്ന വോട്ടെണ്ണലിനിടയിലാണ് ഈ വേറിട്ട ഫലം ശ്രദ്ധനേടിയത്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!