അണലിയും മൂർഖനും ഒരേ കിണറ്റിൽ; പിടികൂടിയത് ഏറെനേരത്തെ പരിശ്രമത്തിന് ശേഷം: ആശങ്ക ഒഴിഞ്ഞു

Share our post

തളിപ്പറമ്പ് : വീട്ടുകിണറ്റിൽ പ്രത്യക്ഷപ്പെട്ട മൂർഖൻ പാമ്പും അണലിയും ഭീതി പരത്തി. തൃച്ചംബരം ഇലത്താളംവയൽ വലിയ വീട്ടിൽ മനോഹരന്റെ വീട്ടുകിണറ്റിലാണ് മൂർഖനെയും അണലിയെയും ഒരുമിച്ച് കണ്ടെത്തിയത്. കിണറിന്റെ പടവിൽ കിടക്കുന്ന നിലയിലായിരുന്നു പാമ്പുകൾ. വീട്ടുകാർ വനംവകുപ്പ് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെയും മാർക്കിന്റെയും റെസ്ക്യൂവർമാരായ റിനാഷ്, ഷുഹൈബ് എന്നിവർ സ്ഥലത്തെത്തി ഏറെനേരത്തെ പരിശ്രമത്തിന് ശേഷമാണ് 2 പാമ്പുകളെയും പിടികൂടാൻ സാധിച്ചത്. ഇവയെ പിന്നീട് ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!